എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/വൈകിവന്ന അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈകിവന്ന അറിവ്

25 വയസ്സുള്ള കരോളിൻ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലിക്കാരി ആണ്.അവളുടെ അച്ഛനും മുത്തച്ഛനും ചൈനയിൽ ചെറുകിട വ്യവസായങ്ങൾ ചെയ്തുവരികയായിരുന്നു. <
അവളുടെ മുത്തച്ഛൻ മാംസാഹാര പ്രിയനായിരുന്നു.വവ്വാലിൻ മാംസം അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. എല്ലാവിധ മൃഗങ്ങളുടെയും മാംസം വിൽക്കപ്പെട്ടിരുന്ന ചൈനയിലെ ഒരു വലിയ മാർക്കറ്റ് ആയിരുന്നു വുഹാൻ. അവിടെ നായ,വവ്വാൽ,ഈനാംപേച്ചി എന്നിങ്ങനെ എല്ലാത്തരം ജന്തുക്കളുടെയും മാംസം ലഭിക്കുമായിരുന്നു ഗവൺമെൻറിൻറെ സമ്മതത്തോടെയാണ് നടത്തിയിരുന്നത്. ഈ സമയത്താണ് കൊറോണ എന്ന മാരകമായ വൈറസ് പുറത്തിറങ്ങിയത്. ആയിടയ്ക്കാണ് മുത്തച്ഛന് ശരീര അസ്വസ്ഥതകളുണ്ടായത്. അതിനുശേഷം അവർ നാട്ടിലേക്ക് മടങ്ങി. <
വീട്ടിൽ വന്നു കഴിഞ്ഞപ്പോൾ മുത്തച്ഛന് കടുത്ത പനിയും ചൂടും ശരീരവേദനയും ചുമയും അനുഭവപ്പെട്ടു. അവർ പെട്ടെന്ന് തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോയി. ആ സ്ഥലത്ത് ആ സമയത്താണ് പലർക്കും രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ട് മുത്തച്ഛനും ടെസ്റ്റ് നടത്തി രോഗം ഉറപ്പിച്ചു. ഡോക്ടർ അദ്ദേഹത്തിൻറെ മകനോട് പറഞ്ഞു." മാരകമായ ഈ രോഗം പിടിപെട്ടത് മാർക്കറ്റിൽ നിന്നാണ്.<
ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ ഒരു ദിവസം മുതൽ 14 ദിവസം വരെ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് കണ്ണ്,മൂക്ക്,വായ് എന്നിവയിലൂടെയാണ് ശരീരത്തിനകത്ത് കടക്കുന്നത്.ഈ രോഗമുള്ളവർ തുമ്മുന്നതിലൂടെയും ചുമയ്ക്കുന്നതിലൂടെയും പുറത്തേക്കു വരുന്ന സ്രവങ്ങളിൽ നിന്നുമാണ് ഈ വൈറസ് പകരുന്നത്.തുണിയിൽ ഇവ എട്ട് മണിക്കൂറോളം ജീവിക്കും.നമ്മുടെ കൈകളിൽ 20 മിനിറ്റോളം ജീവിക്കും. അതുകൊണ്ടാണ് സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകാൻ പറയുന്നത്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഒരു മീറ്റർ അകലം പാലിക്കണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തുണികൊണ്ട് മറയ്ക്കണം.നിർബന്ധമായും വീട്ടിൽ തന്നെ ഇരിക്കണം." <
.ഇതെല്ലാം കേട്ട മുത്തച്ഛൻ ഒരു തീരുമാനം എടുത്തു.മാർക്കറ്റിൽ ആരോഗ്യ നിയമം പാലിക്കാതെ വിൽക്കുന്ന മാംസം കഴിക്കില്ല എന്ന്.

ഫൗസിയ . എ
2 നടയ്ക്കാവ് എൽ.പി.എസ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ