എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്
ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. പലർക്കും ആശങ്ക ഉണ്ടാക്കുന്ന ഒന്നാണ് എന്താണ് ഈ കൊറോണ വൈറസ് എന്നത്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസ് മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പടരുന്നത് വളരെ വിരളമായിട്ടാണ്. അതുകൊണ്ട് സുനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത്.
                             മനുഷ്യന്റെ ശ്വാസകോശത്തെയാണ് ഈ വൈറസ് തകരാറിലാക്കുന്നത്.  പനി,  ചുമ,  ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഇത് ന്യൂമോണിയ ആയി മാറും.  ശുചിത്വമാണ് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ആളുകളുമായി ഇടപഴകിയ ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കൊറോണ വൈറസിന്റെ വ്യാപനം തടയാനായി രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള പ്രഖ്യാപനം ഉണ്ടായത് കൊണ്ട് തന്നെ നമ്മുടെ രാജ്യത്ത് ഇതിന്റെ വ്യാപനം തടയാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ലോക പോലീസ് എന്ന് അഭിമാനിക്കുന്ന അമേരിക്കക്ക് പോലും ഇങ്ങനെ ഒരു ചെറുത്ത് നിൽപ്പ് നടത്താൻ സാധിച്ചിട്ടില്ല. അതിനു നമ്മുടെ സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും എത്ര പ്രശംസിച്ചാലും മതിയാവില്ല. ഭൂമിയിലെ മാലാഖമാർ എന്ന് വിളിക്കുന്ന ഇവരുടെ ആരോഗ്യത്തിനായി നമുക്ക് പ്രാർത്ഥിക്കാം. 
                           മെയ് ഒന്നാം തിയ്യതിയിലെ കണക്കു പ്രകാരം മഹാമാരിയുടെ ആശങ്കക്കിടെ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു. മെയ് അവസാനത്തോടെ കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ഇന്ത്യക്ക് കഴിയും എന്നതാണ് ആ വാർത്ത. മുംബൈ സ്കൂൾ ഓഫ് എക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസിയുടെ പ്രബന്ധത്തിലെ പഠനത്തിലാണ് ഇങ്ങനെ പറയുന്നത്. സാമ്പത്തിക വിദഗ്ധരായ നീരജ് ഹതേക്കർ,  പല്ലവി ബലേക്കർ എന്നിവരാണ് പഠനം നടത്തിയത്. മെയ് ഒന്നിലെ കണക്കു പ്രകാരം 25007 കേസുകൾ ആണ് റിപ്പോർട്ട്‌ ചെയ്തത്. 1147 പേർ ആണ് മരണപ്പെട്ടത്. 
 നല്ല നാളെക്കായി പ്രാർത്ഥിച്ചു കൊണ്ട് ......................
  




കാർത്തിക് രാജ്
7 A എ.എം.എച്ച്.എസ്സ്.പൂവമ്പായി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം