എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/ജാഗ്രത പാലിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
കേരങ്ങളുടെ നാടായ കേരളം ഇന്ന് മാലിന്യത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും നാടായി മാറിയിരിക്കുന്നു. പ്രകൃതി നമുക്ക് ജീവിക്കാനാവശ്യമാണ്. അതിനെ ഒരിക്കലും നശിപ്പിക്കാൻ പറ്റില്ല. ദൈവം തന്ന കുന്നുകളും പാറകളും പ്രകൃതിയെ സംരക്ഷിക്കാൻ ആവശ്യമാണ്. മാലിന്യത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നത്. മാലിന്യത്തിന്റെ നടുവിലുള്ള ജീവിതത്തിൽ നമ്മുടെ ഓരോരുത്തരുടെ മനസിലും മാലിന്യം നിറയുകയാണ്. കൃഷി നമ്മുടെ ദൈവം ആയിരുന്നു.എന്നാൽ ഇന്ന് അത് ഫാസ്റ്റ്ഫുഡിലേക്ക് മാറി.കൊറോണ എന്ന മഹാമാരി ഇന്ന് ലോകത്തെ ഒന്നാകെ കീഴടക്കി.പ്രളയം,നിപ എന്നിവയ്ക്ക് ശേഷം കേരളത്തിലെ ജനങ്ങൾ ആത്മവിശ്വാസത്തോടെ കൊറോണയെയും നേരിടുന്നു. കൈയുറയും മാസ്കും ധരിച്ച് പൊരുതാം. സാമൂഹിക അകലം പാലിക്കുക എന്നതാണ് മരുന്ന്. ജാഗ്രത പാലിക്കുക


കൃഷ്ണപ്രിയ
1 B എ.എം.എച്ച്.എസ്സ്.പൂവമ്പായി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം