എ.എം.എൽ.പി.എസ്.പള്ളപ്രം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പള്ളപ്രം പ്രദേശം പൊന്നാനിയിലെ പ്രാധാന്യമേറിയ ഒരു സ്ഥലമാണ്. പ്രസിദ്ധ സാഹിത്യകാരനായിരുന്ന ഉറൂബിന്റെ ജന്മദേശമാണ് പള്ളപ്രം. പൊന്നാനി നഗരസഭയിലെ 27,28,29,30 വാർഡുകളിലായി ഈ പ്രദേശം ഉൾക്കൊള്ളുന്നു. കനോലിക്കനാലിന്റെ ഓരം പറ്റുിക്കിടക്കുന്ന ഈ പ്രദേശത്തിന് രണ്ട് വലിയ പാലങ്ങൾ പൊന്നാനി ബസ്റ്റാന്റ്, ആനപ്പടി പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. ചെറിയ നടപ്പാലം(മൂന്നാം നമ്പർ പാലം) തെക്കേപ്പുറം പ്രദേശവുമായി ബന്ധപ്പെടുത്തുന്നു. നാലാം നമ്പ‍ർ പാലത്തിന് താഴെ മുമ്പ് ചെറിയൊരു നടപ്പാലം ഉണ്ടായിരുന്നു. മലബാ‍ർ സമര കാലത്ത് പോരാളികളെ പുതുപൊന്നാനി ഭാഗത്തേക്ക് ഇത് വഴി കൊണ്ടുപോയിരുന്നതായി ചരിത്രമുണ്ട്. ഈ പാലം തകർന്ന് ഒരു സ്മാരകം പോലെ കനാലിൽ സ്ഥിതി ചെയ്തിരുന്നു. എന്നാൽ 2021 അവസാനത്തോടെ അത് പൂർണ്ണമായും പൊളിച്ചു നീക്കി. പള്ളിവളപ്പ് ക്ഷേത്രം, എം എസ് എസിനു കീഴിലുള്ള ജുമാമസ്ജിദ്, നൂറുൽ ഇസ്‍ലാം മദ്റസ എന്നിവയാണ് ഇവിടത്തെ പ്രധാന സ്ഥപനങ്ങൾ. സിമന്റ് വിപണനവുമായി ബന്ധപ്പെട്ട വലിയ ഗോഡൗൺ ഉൾപ്പടെ വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്.