എ.എം.എൽ.പി.എസ്.വല്ലപ്പുഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ - 5 - വൈക്കം മുഹമ്മദ്  ബഷീർ ഓർമ്മ ദിനം 

ജനകീയ സാഹിത്യകാരൻ, സ്വാതന്ത്ര്യ സമര പോരാളി, ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹിക പ്രവർത്തകൻ, വിമർശകൻ, ചിന്തകൻ,എന്നീ നിലകളിലായി വ്യത്യസ്ത രചനാ ശൈലി കൊണ്ടും ജനകീയ-ഹാസ്യ രീതി കൊണ്ടും പല ഭാഷകളളിലായി എണ്ണമറ്റ അനുവാചകരുടെ പ്രിയങ്കരനായ എഴുത്തുകാരൻ ബേപ്പൂർ സുൽത്താൻ കോട്ടയം തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). അദ്ദേഹത്തിന്റെ വിയോഗം ദിനം ഇന്ന് വൈക്കം മുഹമ്മദ് ബഷീർ ദിനമായാണ് ആചരിക്കുന്നത്.

ബഷീറിന്റെ പ്രശസ്ത നോവൽ ആയ പാത്തുമ്മയുടെ ആടിലെ പാത്തുമ്മ

ബഷീർ ദിനത്തോട് അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ നടന്ന കുട്ടികളുടെ പരിപാടികളും , ഇന്നേ ദിവസം പ്രശസ്ത കവിയും , കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ " വീരാൻകുട്ടി " അവർകളുടെആശംസാ പ്രഭാഷണവും , കുട്ടികൾക്ക് ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു...

വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച്

ജീവിതരേഖ

1908 ജനുവരി 21[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.

ബഷീറിന്റെ പ്രശസ്ത നോവൽ ആയ പാത്തുമ്മയുടെ ആടിലെ പാത്തുമ്മ .

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-o ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ സ്വാതന്ത്ര്യ പോരാട്ട സംഘമുണ്ടാക്കി. സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ സൂഫിയെന്ന പോലെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും – തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയും ബഷീറും .
പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയും ബഷീറും .
പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയും ബഷീറും .
പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയും ബഷീറും .