എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തുടക്കം :

വലിയ മാഷ് എന്നറിയപ്പെടുന്ന കോൽപ്പാട്ടിൽ അപ്പു എഴുത്തച്ഛനാണ് സ്കൂൾ സ്ഥാപിച്ചത്.

ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. അതിന് മുൻപ് രണ്ട് കുടിപ്പള്ളിക്കൂടങ്ങൾ ഇവിടെപ്രവർത്തിച്ചിരുന്നു.

ഒന്ന് ഇപ്പോൾ നിൽക്കുന്ന ഇടത്തും മറ്റേത് ടൂറിസ്റ്റ് ബംഗ്ലാവ് പരിസരത്തും. സ്വാതന്ത്ര്യസമരത്തിന്റെയും കർഷക

പ്രക്ഷോഭങ്ങളുടെയും സാമൂഹ്യ നവോഥാനപ്രസ്ഥാനങ്ങളുടെയും ചരിത്രസാക്ഷിയായ ഈ വിദ്യാലയം ഒരു നൂറ്റാണ്ട്

പിന്നിട്ട് കഴിഞ്ഞു. അക്ഷരവെളിച്ചം നിഷേധിച്ച സമൂഹത്തിന്റെ തിരശ്ശീലക്കുപിറകെയുള്ള അന്തേവാസികൾക്ക്

അക്ഷരത്തിന്റെ വെളിച്ചമെത്തിക്കാൻ കച്ചേരിക്കുന്നിൽ ഒരു ആസ്ഥാനമായി. ജീവിതത്തിന്റെനാനാമേഖലകളിൽ മുദ്ര

പതിപ്പിച്ച അനേകർ ഇവിടെ നിന്ന് ആദ്യാക്ഷരങ്ങൾ നേടി. കച്ചേരിക്കുന്നിലും, ചെർപ്പുളശ്ശേരി ടൗണിലുമുള്ള ജീവിച്ചിരിക്കുന്നവരും

മണ്മറഞ്ഞവരുമായ അനേകർ ഈവിദ്യാലയത്തിന്റെ മക്കളും പേരമക്കളുമാണ്.


വളർച്ച :

ഈ വിദ്യാലയത്തിന്റെ പൂർവ്വ ഗുരുശ്രേഷ്ഠർ സ്ഥാപകനായ കോൽപ്പാട്ടിൽ അപ്പു എഴുത്തച്ഛൻ ,

അച്ചുതൻ നായർ കല്യാണിയമ്മ , കെ . പി കമലാവതി എന്നിങ്ങനെയുള്ള യശ്ശശരീരരും ചിന്ന ടീച്ചർ,കെ .രാമൻകുട്ടി ,

പി .അലി, പി . കനകമ്മ , ഇ . രാമചന്ദ്രൻ ,കെ . ബാലകൃഷ്ണൻ എന്നിവരും ,

കെ. ഇ. ആർ. നിബന്ധനകൾക്ക് വിധേയമായി പുതിയ കെട്ടിടം പണിത് സ്കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്

അടിത്തറയിട്ട ടി .കെ മുഹമ്മദ് ഹാജി ,മികച്ച സേവനങ്ങൾ നൽകിയ മറ്റെല്ലാവരും ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചു.


ഇന്ന് :


ഇപ്പോൾ വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപിക സി . രതി ദേവി , സഹാധ്യാപകരായി

എൻ .ശോഭന,ടി.ഹസീന,അൽത്താഫ് മംഗലശ്ശേരി , ഹസീന ,ഷാഹിദ,നസ്‌ല അൽത്താഫ് ,സിന്ധു ,സന്ധ്യ ,മഞ്ജു എന്നിങ്ങനെ പത്ത്‌ അധ്യാപകരാണ് ഉള്ളത്.

പാചകത്തൊഴിലാളിയായി എം . സുശീലയും പ്രവർത്തിച്ചുവരുന്നു.

നാലു ക്ലാസ്സുകളിലായി 193 കുട്ടികളാണുള്ളത്. ശ്രീ. എം . അബ്ദുറഹ്മാൻ ഹാജിയാണ് സ്കൂളിൻറെ മാനേജർ.

സജീവമായിപ്രവർത്തിക്കുന്ന പിടിഎ , എംപിടിഎ  ,സ്കൂൾ വികസന സമിതി ,പൂർവ്വ വിദ്യാർത്ഥി സംഘടന

എന്നിവയുടെ പ്രവർത്തനം വിദ്യാലയത്തിന്റെ കരുത്താണ് .

ശ്രീമതി .ഹസീന മാട്ടര (പിടിഎ പ്രസിഡന്റ് ) സിദ്ധിഖ് പറക്കാടൻ (വൈസ് പ്രസിഡന്റ് )

ആയുള്ള അധ്യാപക രക്ഷാകർതൃസമിതി പ്രവർത്തിക്കുന്നു. പി .രാമകൃഷ്ണൻ വികസന സമിതി ചെയർമാനും,

എൻ .കെ മുസ്തഫ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ചെയർമാനും ആണ്. നെഹ്‌ല ഷെഫീഖ് സ്കൂൾ ലീഡറാണ് .

പൊതുവിദ്യാഭ്യാസത്തിന് വെല്ലുവിളികൾ ഉയരുമ്പോളും ആത്മവിശ്വാസത്തോടെ ജനപിന്തുണയുമായി പഠന നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്നു.