എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് .ഇന്ന് ലോകമാധ്യമങ്ങളിൽ പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല .പരിസ്ഥിതി നശീകരണം എന്നാൽ പാടം,ചതുപ്പുകൾ മുതലായവ നികത്തൽ , ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക ,കാടുകൾ,മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക ,കുന്നുകൾ,പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക ,കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം ,വ്യവസായ ശാലകളിൽ നിന്നും വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷമലിനീകരണം,അവിടെ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്ന വിഷമയമായ മലിനജലം ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് വസ്ത്തുക്കളിൽ നിന്നുള്ള വേസ്റ്റുകൾ ,വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷമലിനീകരണം,പ്ലാസ്റ്റിക്‌വസ്തുക്കളുടെ വേസ്റ്റുകൾ മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കാൻ കൃഷിയിടങ്ങളിൽ പ്രയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ്.നമ്മളും മാധ്യമങ്ങളും പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്നു ഈ പരിസ്ഥിതി നശീകരണം എന്ന വിഷയം.നമ്മളെല്ലാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ളവരാണ് .

മുഹമ്മദ് റിഷാൻ .എൻ
4 C എ എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം