എ.എം.എൽ.പി.എസ്. വെങ്ങാലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ആനക്കയം വില്ലേജിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വെങ്ങാലൂർ ദേശത്ത് 1924 ൽ ഈ വിദ്യാലയം സ്ഥാപിതമായി .ഓത്തു പള്ളി ആയിട്ടായിരുന്നു സ്കൂളിൻറെ തുടക്കം. പെരിമ്പലം,പാണായി ഭാഗങ്ങളിൽ ഓത്തുപള്ളി മൊല്ലാക്കയായി സേവനം നടത്തിയിരുന്ന പരേതനായ കണ്ണച്ചെത്ത് കുഞ്ഞി മുഹമ്മദ് മൊല്ല ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ . പെരിമ്പലം പൊട്ടിക്കുഴി എന്നിവിടങ്ങളിലും സ്കൂളുകൾ സ്ഥാപിച്ചത് അദ്ദേഹമാണ്. കൂരിമണ്ണിൽ പാറപ്പുറത്ത് മൊയ്തീൻകുട്ടി മേസ്തിരിയായിരുന്നു പ്രഥമ മാനേജർ .അദ്ദേഹമാണ് കെട്ടിടം പണിതത് . തുടർന്ന് കുഞ്ഞാത്തുട്ടി ഹജ്ജുമ്മ , കെ . പി ഹജ്ജുമ്മ എന്നിവർ മാനേജർ മാരായി . ഇപ്പോൾ പെരുമ്പലത്തിലെ മുഹമ്മദ് അബ്ദുറഹ്മാൻ എന്ന കുഞ്ഞിപ്പയാണ് മാനേജർ .

അറിവിൻറെ ആദ്യ അക്ഷരം ചൊരിഞ്ഞ ഈ വിദ്യാലയത്തിന് സംസ്ഥാപനവും പ്രവർത്തനവും പ്രദേശത്തെ വിദ്യാഭ്യാസപരമായി ഉയർത്തുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത് .