എ.എം.എൽ.പി.എസ് അലനല്ലൂർ‍‍/അക്ഷരവൃക്ഷം/സ്നേഹവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹവും ശുചിത്വവും

കവിതയും ലക്ഷ്മിയും അയൽവാസികളും കൂട്ടുകാരികളുമായിരുന്നു. കവിത വലിയ പണക്കാരി ആയിരുന്നു എന്നാൽ ലക്ഷ്മി പാവപ്പെട്ട കുട്ടിയായിരുന്നു .അവളുടെ അച്ഛൻ കൂലിപണിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു അവളും അനിയനും അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും അടങ്ങുന്ന ആ വലിയ കുടുംബം കഴിഞ്ഞിരുന്നു .കവിത പണക്കാരിയാണെങ്കിലും അവൾക്ക് ലക്ഷ്മിയോട് സ്നേഹത്തോടെ കൂടിയായിരുന്നു പെരുമാറിയിരുന്നത് . പണത്തിന്റെ അതിപ്രസരവും ദാരിദ്ര്യത്തിന്റെ ഇല്ലായ്മയും അവരുടെ സൗഹൃദത്തിനിടയിൽ നിശ്പ്രഭമായിരുന്നു . ലക്ഷ്മിയുടെ വീട് ഒരു ഓടിട്ട കൊച്ചു വീടാണ് വീടിൻറെ മുറ്റത്ത് ഭംഗിയിൽ ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ലക്ഷ്മിയും അമ്മയെ സഹായിക്കാറുണ്ട് ലക്ഷ്മിയുടെ മുത്തശ്ശി ഉള്ള സ്ഥലത്ത് പച്ചക്കറികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട് . എന്നും അതിൽ നിന്നും എന്തെങ്കിലും ഭക്ഷണം പാകം ചെയ്യാൻ ലഭിക്കാറുണ്ട് കവിത എന്നും ലക്ഷ്മിയുടെ വീട്ടിൽ വന്നു അവർ ഒരുമിച്ച് കഞ്ഞിയും കൂട്ടാനും കഴിച്ച് സന്തോഷത്തോടെ മുറ്റത്ത് കളിച്ചു രസിക്കും. അവർ വീട്ടിൽ ഒരുമിച്ചിരുന്ന് കഞ്ഞിയും കൂട്ടാനും കഴിച്ചു സന്തോഷത്തോടെ മുറ്റത്ത് കളിച്ചിരിക്കും. എന്നാൽ കവിതയുടെ അമ്മയ്ക്കും ഇതൊന്നും ഇഷ്ടമല്ലായിരുന്നു അവർ വേഗം അവളെ തിരിച്ചു വിളിക്കും ഇവിടെ നീ ഇവി ടെ ഉണ്ടാക്കിയത് ഒന്നും കാണുന്നില്ലേ....? ടിവിയും കമ്പ്യൂട്ടറും ഒക്കെ വാങ്ങിച്ചത് നിനക്ക് വേണ്ടിയല്ലെ.. ടി വി കാണുകയോ കമ്പ്യൂട്ടർ ഗെയിം കളിക്കുകയോ ചെയ്ത് ഇവിടെ ഇരുന്നാൽ മതി നീ ലക്ഷ്മിയുടെ വീട്ടിൽ പോവരുത് അത് നമുക്ക് കുറച്ചിലാണ് ആ കാട്ടിൽ നിന്നും പറിക്കുന്ന പച്ചിലകളും മറ്റും കഴിച്ച് വയർ ചീത്തയാവുകയും ചെയ്യും. നല്ല ഭക്ഷണം പപ്പ ഹോട്ടലിൽ നിന്നും കൊണ്ടു വരില്ലേ. ഇത് കേട്ട് കവിത സങ്കടത്തോടെ മുറിയിലേക്ക് പോകും എങ്കിലും അമ്മ കാണാതെ അവൾ ലക്ഷ്മിയുടെ വീട്ടിൽ പോകും ഒരു ദിവസം കവിത ലക്ഷ്മി അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു കവിതയുടെ അമ്മയെ ലക്ഷ്മിക്ക് പേടിയായിരുന്നു അവർ ലക്ഷ്മിയെ കണ്ടാൽ കവിതയെ വഴക്കു പറയുമായിരുന്നു, എങ്കിലും എന്റെ കൂട്ടുകാരിക്ക് സങ്കടം ആവുമല്ലോ എന്ന് വിചാരിച്ചു കവിത ലക്ഷ്മിയുടെ ക്ഷണം സ്വീകരിച്ചു വലിയ ഗേറ്റിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ ലക്ഷ്മി ചുറ്റുപാടും നോക്കി വീടും പരിസരവും ആകെ വൃത്തികേടായി കിടക്കുന്നു അവിടവിടെയായി ചപ്പുചവറുകൾ കാടു കെട്ടിക്കിടക്കുന്ന ഇവിടെ എന്താ ഇങ്ങനെ ഇരിക്കുന്നത് നിനക്കും അമ്മക്കും കൂടി ഇവിടെ ഒന്നു വൃത്തിയാക്കി കൂടെ. അമ്മക്ക് അതൊന്നും ഇഷ്ടമല്ല എപ്പോഴെങ്കിലും ഒരു ചേച്ചി വന്നു ഇവിടെ തൂത്തുവാരി പോവാറുണ്ട്. എപ്പോഴെങ്കിലും പോരാ നാം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം ഇല്ലെങ്കിൽ നമുക്ക് എപ്പോഴും അസുഖം വരും ഈ ചപ്പുചവറുകളുടെ ഉള്ളിൽ നിന്നും മറ്റും ഉണ്ടാവുന്ന കീടാണുക്കൾ ഭക്ഷണത്തിലും നമ്മുടെ ശരീരത്തിലും കയറി നമ്മുക്ക് പല വിധത്തിലുള്ള അസുഖങ്ങളും വരുത്തിവെക്കും എന്നാൽ അതായിരിക്കും ലക്ഷ്മി എനിക്ക് അടിക്കടി വയറു വേദനയും പല്ലുവേദനയും വരുന്നത് അതെ നമ്മളെപ്പോലുള്ള കുട്ടികൾക്കും വയസ്സായവർക്കുമാണെത്രെ വേഗത്തിൽ അസുഖങ്ങൾ ഉണ്ടാവുന്നത് . നിന്റെ അമ്മ അകത്തുണ്ടോ ? ഉണ്ട് ഉറങ്ങുകയാണ് എങ്കിൽ നമുക്കൊരു കാര്യം ചെയ്യാം ചൂലും മുറവും കൊണ്ട് ഒരു അമ്മ എണീക്കും മുമ്പെ നമുക്ക് ഇവിടെ വൃത്തിയാക്കാം അങ്ങനെ രണ്ടുപേരും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു .കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും പുറത്തേക്ക് വന്ന അമ്മ അവർ അത്ഭുതപ്പെട്ടു മുറ്റവും തൊടിയും ഒക്കെ വളരെ വൃത്തിയായി കിടക്കുന്നു മുറ്റത്തേക്കിറങ്ങി ചുറ്റും നോക്കിയപ്പോഴാണ് കവിതയും രശ്മിയും വരുന്നതും കണ്ടത് അവർക്ക് വല്ലാത്ത സഹതാപം തോന്നി തനിക്ക് തോന്നാത്ത കാര്യമാണ് ഈ കൊച്ചുകുട്ടികൾ ചെയ്തത് .രണ്ടുപേരെയും അടുത്തേക്ക് വിളിച്ചു. രണ്ടുപേരും പേടിച്ചു അവരുടെ അടുത്തേക്ക് എത്തി സ്നേഹത്തോടെ രണ്ടുപേരെയും ചേർത്തുനിർത്തി കൊണ്ട് പറഞ്ഞു രണ്ടുപേരും കുളിച്ചു വൃത്തിയായി വരൂ അമ്മ ചായ എടുത്തു വെക്കാം അപ്പോൾ ആ രണ്ടു കൊച്ചുകുട്ടികളുടെയും മുഖം പ്രകാശിച്ചു .

ഇർഫാൻ സാദിഖ് ബാവ TK
4 A എ.എം.എൽ.പി.എസ് അലനല്ലൂർ‍‍
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ