എ.എം.എൽ.പി.എസ് പുത്തനത്താണി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

                          ആതവനാട് ഗ്രാമപഞ്ചായത്തിലെ വടക്കുപടിഞ്ഞാറേ അതിർത്തിയായ പുത്തനത്താണിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .കോഴിക്കോട് -എറണാംകുളം നാഷണൽ ഹൈവേ 66 ഇതിലൂടെ കടന്നുപോകുന്നു പ്രമുഖ തീർത്ഥാടന കേന്ദ്രമായ തിരുനാവായ ,വാണിജ്യ കേന്ദ്രമായ തിരൂർ എന്നീ സ്ഥലങ്ങളിലേക്കുള്ള റോഡുകൾ ഇവിടെ വെച്ച് ഹൈവേയുമായി സന്ധിക്കുന്നു .അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന പുത്തനത്താണിയിൽ പട്ടണത്തിന്റെ തിരക്കുകളും ശബ്ദ കോലാഹലങ്ങളും ബാധിക്കാത്ത അന്തരീക്ഷത്തിൽ ബസ്സ്റ്റാൻഡിന് മുന്നിലൂടെ ഉള്ള റോഡിനു 200 മീറ്റർ ദൂരത്തിൽ ഈ വിദയാലയം പ്രവർത്തിച്ചു കൊടിരിക്കുന്നു .

                         ആതവനാട് ഗ്രാമപഞ്ചായത്തിലെ1,2,21,22 വാർഡുകളിൽ പെട്ട പുത്തനത്താണി ,ചേലൂർ ,ചുങ്കം ,ചേലക്കോട് ,അതിരുമട പ്രദേശങ്ങളിലെയും കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ കല്ലിങ്ങൽ ,തണ്ണീർച്ചാൽ എന്നീ പ്രദേശങ്ങളിലെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .

                          1968 ജൂൺ 3 തിയ്യതിയാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത് അക്കാലത്തു കൃഷിയും അനുബന്ധ തൊഴിലുകളുമായിരിന്നു ഇവിടുത്തെ പ്രധാന ഉപജീവന മാർഗം .പ്രൈമറി വിദ്യാഭ്യാസത്തിനായി പുന്നത്തല ,ചെലൂർ എന്നിവിടങ്ങളിലാണ് സ്ഥാപങ്ങൾ ഉണ്ടായിരുന്നത് .എത്തിപ്പെടുവാനുള്ള പ്രയാസവും സാമൂഹ്യാവസ്ഥയും സാമ്പത്തിക പ്രയാസങ്ങളും മൂലം ഭൂരിഭാഗം ആളുകളും കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിൽ വിമുഖതകാട്ടി .ഈ സന്ദർഭത്തിൽ പ്രദേശത്തിന്റെ വിദ്യാഭാസ സാമൂഹ്യപിന്നോക്കാവസ്ഥ മാറ്റിയെടുക്കുക എന്ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയ പുതുശ്ശേരി പറമ്പിൽ മുഹമ്മദ് ഹാജി ,കോട്ടക്കുളത്ത് മൊയ്‌ദു സാഹിബ് ,തേവർപറമ്പിൽ കോയാമു ഹാജി പൊട്ടേങ്ങൽ  അവരറാൻകുട്ടി പല്ലാട്ട് കുഞ്ഞിമുഹമ്മദ് സാഹിബ് തുടങ്ങിയ ഒട്ടേറെ വ്യക്തികളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫാലമായി സ്ഥാപിതമായ ഈ വിദ്യാലയം 1968 ജൂൺ 3- തിയ്യതി പി എം എസ് എ  പൂക്കോയ തങ്ങൾ ബാലകൃഷ്ണൻ ചട്ടിക്കൽ എന്ന വിദ്യാർത്ഥിയെ ചേർത്ത് ഉത്ഘാടനം നിർവഹിച്ചു .

                            54 ആൺകുട്ടികളും 66 പെണ്കുട്ടികളുമാണ് ആദ്യ വർഷം സ്കൂളിൽ ചേർന്നത് തുടക്കത്തിൽ ഒന്നാം ക്ലാസ്സു മാത്രമാണ് ഉണ്ടായിരുന്നത് .ഘട്ടം ഘട്ടമായി ക്ലാസുകൾ വർധിക്കുകയും 1971 ൽ പൂർണ എൽ .പി സ്കൂളാവുകയും ചെയ്തു .ജനാബ് പുതുശ്ശേരിപ്പറമ്പിൽ മുഹമ്മദ് ഹാജി സ്ഥാപക മാനേജരും ,ശ്രീ അരീക്കാടൻ ബാവ മാസ്റ്റർ ആദ്യത്തെ ഹെഡ്മാസ്റ്ററുമായിരുന്നു .