എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/എൻ്റെ അച്ഛൻ ചൈനയിലാ.....

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ അച്ഛൻ ചൈനയിലാ.....

അപ്പു രണ്ടിലാണ് പഠിക്കുന്നത്. അവൻ്റെ അച്ഛൻ ചൈനയിലാണ് ജോലി ചെയ്യുന്നത്. ഒരു ഹോട്ടലിൽ. ചൈനാ വൻമതിലിനെ കുറിച്ചും ഗ്ലാസ് റോഡിനെ കുറിച്ചും അപ്പു കുട്ടികളോട് വീമ്പു പറയും ' അതേ കുറിച്ചറിയാത്തവരെ കളിയാക്കുo ചൈനയിൽ ഒരിക്കൽ പോയപ്പോൾ വലിയ പാമ്പിനെ പൊരിച്ച് തിന്നെന്നു വരെ അപ്പു പച്ചക്കള്ളം പറഞ്ഞു. അന്തം വിട്ട കുട്ടികളെ നോക്കി അപ്പു ചിരിച്ചു. ഇപ്പോഴെന്താ അച്ഛൻ വിളിക്കാത്തത്? വിഷമിച്ചിരിക്കുന്ന അമ്മയെ നോക്കി അപ്പു ചോദിച്ചു. മോനേ അച്ഛന് കൊറോണ യാ അവിടെ ഐസോലേഷനിലാ.... അസുഖം നെഗറ്റീവാവാൻ മോൻ പ്രാർത്ഥിക്കണം കണ്ണീർ തുടച്ച് മകനെ ചേർത്തു പിടിച്ച് അമ്മ പറഞ്ഞു - പാവം അച്ഛൻ അപ്പു കരഞ്ഞു. പൂമുഖത്തെ ചുവരിലെ മാലയിട്ട മുത്തശ്ശിയുടെ ഫോട്ടോയിലേക്ക് നോക്കി അവൻ കരഞ്ഞു. കള്ളം പറഞ്ഞാൽ പാപം കിട്ടുമെന്ന് ഇടക്കിടെ മുത്തശ്ശി പറയാറുണ്ടായിരുന്നത് അവൻ ഓർത്തു: എൻ്റെ അ ച്ഛന് ഒന്നും പറ്റരുതേ.. ' നെഗറ്റീവാവണേ.....

ഫാത്തിമ തൻസ
2 ബി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത