എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/അപ്പുവിന്റെ മനം മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ മനംമാറ്റം

അപ്പു ഒട്ടും വൃത്തിയില്ലാത്ത കുട്ടി ആയിരുന്നു.. അങ്ങനെ ഒരിക്കൽ അവന്റെ ക്ലാസ് ടീച്ചർ ശുചിത്വമില്ലാതെ നടന്നലുണ്ടാകുന്ന വിപത്തുകളെ കുറിച്ച് പറഞ്ഞു കൊടുത്തു. അവൻ അന്ന് തന്നെ വീട്ടിൽ പോയി അമ്മയോട് പറഞ്ഞു.. ഞാനിനി എപ്പോഴും വൃത്തിയായി നടക്കും.. അതിന് ഞാൻ എന്തൊക്കെ ചെയ്യണം എന്നു ചോദിച്ചു.. അപ്പോൾ അവന്റെ അമ്മ പറഞ്ഞു.. നാം വൃത്തിയുള്ളവരാവണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും ചുറ്റുപാടുമെല്ലാം ഒരുപോലെ വൃത്തിയുള്ളതാകണം. അതിനായ് നാം നല്ല കാര്യങ്ങൾ ചെയ്യണം. ദിവസവും കുളിക്കണം, നഖം മുറിക്കണം, മുടി ചീകി വൃത്തിയായി വെക്കണം, ആഹാരത്തിനു മുമ്പും ശേഷവും കൈ കഴുകണം,ദിവസവും 2 നേരവും പല്ല് തേക്കണം.. അപ്പു അന്ന് മുതൽ അമ്മ പറഞ്ഞത് അനുസരിച്ചു ശുചിത്വമുള്ള കുട്ടിയായി നടക്കാൻ തുടങ്ങി

ലുബാബ
2.എ എ. എം. എൽ. പി.. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ