എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് ഓരോ മനുഷ്യനും ആവശ്യമായതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കിയിരിക്കുന്നു നമ്മെ കാത്തിരിക്കുന്ന ഈ അമ്മയെ ഹൃദയം തുറന്ന് സ്നേഹിക്കുക എന്നതാവണം നമ്മുടെ ധർമ്മം പക്ഷേ മനുഷ്യന്റെ ആർത്തി മൂലം അവൻ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതിനാശം ഈ മണ്ണും ഈ ജല സമ്പത്തും ഈ വന സമ്പത്തും ഈശ്വരന്റെ വരദാനങ്ങളാണ് ഇവയെ ദുരുപയോഗം ചെയ്യുക വായി നമ്മൾ സ്വന്തം വാളാൽ സ്വയം വെട്ടി നശിപ്പിക്കുകയാണ് നമ്മളെല്ലാം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. അതിനാൽ ഈ ഭൂമിയിൽ കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കണം. ആഗോളതാപനവും ഇന്ന് ഏറെ വിഷയ മുള്ളതാണ്. അതിനായി എല്ലാ സ്ഥലങ്ങളിലും മരങ്ങൾ വെച്ചു പിടിപ്പിക്കണം എല്ലാ നാടിന്റെയുo ജീവ നാഡികൾ ആണല്ലോ പുഴകൾ ഇതിൽനിന്നുള്ള മണലെടുപ്പ് ഒഴിവാക്കണം. ഇപ്പോൾ പരിസ്ഥിതി ആകെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് അതുപോലെ മണ്ണു മാന്തി യന്ത്രങ്ങളും ഭൂമിയെ തകർക്കുന്നു ഒരു തലമുറക്കുള്ള ജീവിക്കാൻ ഉള്ളതെല്ലാം ഈ ഭൂമിയിലുണ്ട്. എല്ലാവരുടെയും അത്യാർത്തി ഒഴിവാക്കിയാൽ നല്ല മനോഹരമായ ഒരു പ്രകൃതി നമുക്ക് കാണാനും അനുഭവിക്കാനും കഴിയും.

ലിയാന
3.ബി എ. എം.എൽ. പി. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം