എ.എം.എൽ..പി.എസ് .പെരുമ്പുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി  അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി  സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും  വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം  പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു.

സാമൂഹികവും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്തെ ജനങ്ങളെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നതിൽ ഈ വിദ്യാലയത്തിന്റെ.പങ്ക് നിസ്തുലമാണ്. സ്കൂളിന്റെ പ്രഥമ മാനേജരും സ്ഥാപകനുമായ ബഹുമാനപ്പെട്ട മുഹിയുദ്ദീൻ മുസ്‌ലിയാർക്ക് തുച്ഛമായ ഗ്രാൻഡ്  മാത്രമായിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ടാണ് അധ്യാപകർക്ക് ശമ്പളവും സ്കൂളിന്റെ നടത്തിപ്പും എല്ലാം ഏറ്റെടുത്തിരുന്നത്. എന്നാൽ 1959 ൽ KER നിലവിൽ വന്നതിനു ശേഷമാണ് എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർക്കും മറ്റു സർക്കാർ ശമ്പളം ലഭിക്കാൻ തുടങ്ങിയത്. ആരംഭകാലത്ത് പ്രധാനാധ്യാപകൻ ആയിരുന്ന കോമു മുസ്ലിയാർ നീണ്ട മുപ്പത്തിയഞ്ച് വർഷം സേവനമനുഷ്ഠിച്ചു. ശേഷം പ്രധാന അദ്ധ്യാപകനായ രാമൻ മാസ്റ്ററും സംസ്ഥാന അവാർഡ് ജേതാവായ അപ്പു മാസ്റ്റർ, ഫാത്തിമ ടീച്ചർ,അലവി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ ധന്യമാക്കി കടന്നുപോയ ആചാര്യൻ മാരാണ്.സ്കൂളിന്റെ ആരംഭകാലത്തു അഞ്ചാംക്ലാസ് ഉണ്ടായിരുന്നുവെങ്കിലും 1968 മുതൽ നാലാംക്ലാസ് വരെ ആയി പരിമിതപ്പെടുത്തുകയും എല്ലാ ക്ലാസ്സുകളും ഓരോ ഡിവിഷൻ നിലനിൽക്കുകയും ചെയ്തു. പ്രീ കെ ഇ ആർ കെട്ടിടത്തിൽ ഉയരം കുറഞ്ഞതും ഇടുങ്ങിയതുമായ അവസ്ഥയിൽ അധ്യാപകരും വിദ്യാർത്ഥികളും വീർപ്പുമുട്ടുകയായിരുന്നു. 1995 മുതൽ പുതിയ( KERഅളവിൽ) കെട്ടിടം പണിയുകയും എല്ലാ ക്ലാസ്സുകളും രണ്ട് ഡിവിഷനുകൾ ആക്കി വർദ്ധിക്കുകയും സ്കൂളിന് സ്വന്തമായി ഓഫീസ് മുറി അനുവദിക്കുകയും ചെയ്തു.എന്നാൽ 2013ൽ ശ്രീ P Eഅഹമ്മദ് മാനേജർ പദം ഏറ്റെടുത്തത് സ്കൂളിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായിരുന്നു. വളരെ ശോചനീയമായിരുന്നു ഭൗതികസൗകര്യങ്ങൾ. പ്രത്യേകിച്ച് കെട്ടിടം, മൂത്രപ്പുര,കുടിവെള്ള സൗകര്യങ്ങൾ എല്ലാം മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കാൻ അദ്ദേഹം പ്രതിഫലേച്ഛയില്ലാതെ ശ്രമിച്ചുകൊണ്ടിരുന്നു. സമീപഭാവിയിലും സ്കൂളിനെ നയിക്കാൻ തന്നാൽ കഴിയുന്നത് എല്ലാം ചെയ്യാൻ അദ്ദേഹം തയ്യാറാണ്.