എ.എം.യു.പി.എസ്.ആല‍ൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു കാർഷിക ഗ്രാമമായിരുന്നു പട്ടിത്തറ. ഈ ഗ്രാമത്തെ തൊട്ടുതഴുകി ഒഴുകിയിരുന്ന ഭാരതപ്പുഴ ഇവിടുത്തെ ഓരോ ഗ്രാമീണന്റെയുംജീവിതത്തെ സ്വാധീനിച്ചിരുന്നു. ഇപ്പോൾ പഴയ തനിമ നഷ്ടമായി

ക്കൊണ്ടിരിക്കുന്ന ഭാരതപ്പുഴയേയും പ്രകൃതിയേയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. പ്രമുഖരായ  പല വ്യക്തികളെയും വാർത്തെടുക്കുന്നതിൽവിദ്യാലയം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രമുഖനായ ഡോക്ടർ ജാഫർ പോലെ മറ്റ് ഉന്നത വ്യക്തികൾ ഈ വിദ്യാലയത്തിൽ പഠിച്ചവരും ഇപ്പോഴും വിദ്യാലയപ്രവർത്തനങ്ങളോടൊപ്പം നിലകൊള്ളുന്നവരുമാണ്.

      പട്ടിത്തറ ഗ്രാമപഞ്ചായത്തിൽ ഭാരതപ്പുഴയുടെ അടുത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.ഉൾനാടൻ ഗ്രാമഭംഗി വഴിഞ്ഞൊഴുകുന്ന ഈ പ്രദേശത്ത് 1940 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യം നാലാം ക്ലാസ്സ് വരെയുള്ള ഒരു പ്രൈമറി സ്കൂളായിരുന്നു. പിന്നീട് അഞ്ചാംക്ലാസും അതിനു ശേഷം ആറും ഏഴും ക്ലാസുകളും തുടങ്ങി. മൈനോറിറ്റി വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് സ്കൂളിൽ അധികവും പഠിക്കുന്നത്.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണം സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പ്രകടമാണ്. 2010ൽ എൽ.കെ.ജി ക്ലാസ്സ് ആരംഭിച്ചു. ഇപ്പോൾ ഏഴാംക്ലാസ്സ് വരെ ഓരോ ഡിവിഷൻ വീതം ഇംഗ്ലീഷ് മീഡിയമാണ്.

     2021 - 22 ലെ കണക്കനുസരിച്ച് സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണം 621 ആണ്.

(1 മുതൽ 7 വരെ) 23 ഡിവിഷനുകളുമുണ്ട്.

     1 മുതൽ 4 വരെ :  12 അധ്യാപകർ

    5 മുതൽ 7 വരെ :   11 അധ്യാപകർ

     അറബിക്        :   2 അധ്യാപകർ

           ഹിന്ദി        :   2 അധ്യാപകർ

            ഉറുദു        :    1 അധ്യാപിക

         സംസ്കൃതം    :    1 അധ്യാപിക

            ആകെ     :    29 അധ്യാപകർ