എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

മറക്കാനാവാത്ത നല്ല ഓർമകൾ - ഡോ. എം. മുഹമ്മദ് (കോഴിക്കോട് ബീച്ച് ഹോസ്പിറ്റലെ ഓർത്തോവിഭാഗത്തിലെ പ്രമുഖ ഡോക്ടറായിരുന്നു)

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നല്ല ഓർമകളാണ് ആക്കോട് വിരിപ്പാടം എ.എം.യു.പി സ്‌കൂളിനെക്കുറിച്ചുള്ളത് കരിമ്പനക്കൽ ഖാദർ ഹാജി ആയിരുന്നു അന്ന് സ്‌കൂൾ മാനേജർ. കു ട്ടികളായ ഞങ്ങൾ അന്നെത്തെ സ്‌കൂൾ ജീവിതം വളരെ ആസ്വദി ച്ചിരുന്നു. ഇല്ലായ്മയുടെ കാലമായിരുന്നെങ്കിലും അന്നത്തെ മനുഷ്യർക്കിടയിൽ മാനസിക ഐക്യം സുദൃഠമായിരുന്നു. ഹുസൈൻ മാസ്ററർ വാഴക്കാട്, ആലിക്കുട്ടി മാസ്റ്റർ മുണ്ടുമുഴിയുമായുരുന്നു ഓർമയിലുള്ള അന്നത്തെ രണ്ട് അധ്യാപകർ. അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവായിരുന്ന അന്ന് പ്രൈമറി വിദ്യഭ്യാസം പോലും നേടാൻ അന്നത്തെ ആളുകൾക്ക് പ്രയാസമായിരുന്നു. വാഴക്കാട്, വാഴയൂർ, പുളിക്കൽ പഞ്ചായത്തിൽ നിന്നും കോഴിക്കോട് ജില്ലയിലെ പെരുവയൽ, മാവൂർ പള്ളിത്താഴം ഭാഗത്ത് നിന്ന് ചാലിയാർ കടവ് കടന്നും കുട്ടികൾ വന്നിരുന്നത് നമ്മുടെ സ്‌കൂളിലേക്കായിരുന്നു. സ്‌കൂളിലെ അസൗകര്യങ്ങൾ മുറിച്ചു മാറ്റാൻ കഴിയാത്ത മനുഷ്യബന്ധങ്ങൾ കൊണ്ടായിരുന്നു ഞങ്ങൾ തരണം ചെയ്തിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും MBBS പഠനം പൂർത്തിയാക്കി കുറച് കാലം വാഴക്കാട് ജോലി ചെയ്‌ത്‌. പിന്നീട് 25 വർഷം കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു ജോലി. ദൈവാനുഗ്രഹത്താൽ ജീവിതത്തിൽ പലമേഖലകളിൽ എത്തിപെടാൻ കഴിഞ്ഞപ്പോഴും വിരിപ്പാടം സ്‌കൂളിൽ നിന്നും ലഭിച്ച അനുഭവങ്ങൾ വലിയ ഗുണകരമായിരുന്നു. ഇപ്പോൾ ഏറ്റവും അത്യാധുനിക സൗകര്യങ്ങളോട നമ്മുടെ സ്‌കൂൾ പുതിയ മാറ്റത്തിൻ്റെ പാതയിലാണെന്നതിൽ അവിടുത്തെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. സ്ഥാപനത്തിൻ്റെ പുരോഗതിക്കായി നിങ്ങളോടൊ പ്പം എൻ്റെയും സേവനങ്ങൾ ഞാൻ വാഗ്ദാനം ചെയ്യുന്നു.