എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


2022-23 അക്കാദമിക വ‍ർഷം

പ്രവേശനോത്സവം ഗംഭീരമാക്കി

ആക്കോട് വിരിപ്പാടം എ.എം.യു.പി സ്കൂൾ 2022-23 അധ്യായന വ‍ഷത്തിന് ആരംഭം കുറിച്ചുകൊണ്ട് പ്രവേശനോത്സവ പരിപാടികൾ ഗംഭിരമായി നടന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളും പരിസരവും തോരണങ്ങൾ കൊണ്ടും വ‍‍ർണ്ണക്കടലാസുകൾ കൊണ്ടും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തന്നെ അലങ്കരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച പ്രവേശനോത്സവ പരിപാടിയിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ഉമ്മ‍‍ർകോയ ഹാജി അധ്യക്ഷനായ പരിപാടിയുടെ ഔദ്യോതിക ഉദ്ഘാടന കർമ്മം ബഹു 2-ാം വാർഡ് മെമ്പർ ശിഹാബുദ്ധീൻ ഊടക്കടവ് ഉദ്ഘാടനം ചെയ്തു. പുതുതായി ചേർന്ന കുട്ടികളെ ക്ലാസിൽ അധ്യാപികമാരുടെ നേതൃത്വത്തിൽ സ്വീകരിച്ചിരുത്തി. പുതുതായി ചേർന്ന ഒന്നാം ക്ലാസിലെ വിദ്യാ‍ർഥികൾക്ക് സമ്മാനമായി പാഠപുസ്തകവും നോട്ട്ബുക്കും മറ്റു പഠനോപകരണങ്ങളും 19-ാം വാ‍ർഡ് മെമ്പ‍ർ സലീന ചൂരപ്പട്ട വിതരണം ചെയ്തു. വാ‍ർഡ് മെമ്പർമാരും പി.ടി.എ അംഗങ്ങളും ചേർന്ന് ഒന്നാം ക്ലാസിലെ കുട്ടികളെ കീരിടമണിയിച്ചു. 4-ാം ക്ലാസിലെ വിദ്യാർഥികൾ പ്രവേസനോത്സവ ഗാനം അവതരിപ്പിച്ചു. എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.


പരിസ്ഥതി പ്രവ‍ത്തനങ്ങൾക്ക് തുടക്കം കുറിച്ച് സീഡ് ക്ലബ്ബ് ഉദ്ഘാടനം

വിരിപ്പാടം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിരിപ്പാടം വിദ്യാലയത്തിൽ സീഡ് ക്ലബ് ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും ചാലിയാർ സംരക്ഷണ കോർ കമ്മറ്റി അീഗവും ഫാറൂഖ് കോളേജിൽ നിന്നും വിരമിച്ച Dr. ആലസ്സൻകുട്ടി സാർ ( ചരിത്ര വിഭാഗം തലവൻ) നിർവഹിച്ചു.സീഡ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സപ്പോട്ട, പപ്പായ ഇനങ്ങളായ, റെഡ് ലേഡി, നാടൻ, ഹണി ഡ്യൂ, കുള്ളൻ തുടങ്ങിയവയും ഫേഷൻ ഫ്രൂട്ട്, കൂടാതെ കരിവേപ്പ് തുടങ്ങിയ വിവിധ തരം ഫലവൃക്ഷതൈകൾ വിദ്യാലയത്തിലെ ക്ലബ്ബഗങ്ങളല്ലാത്ത കുട്ടികൾക്കായി വിതരണം ചെയ്തു. സീഡ് അംഗങ്ങൾ തൈ വിതരണത്തിന് നേതൃത്വം നൽകി. സീഡ് ക്ലബ്ബ് കോഡിനേറ്റ‍ർ ശീമതി പ്രഭവതി ടീച്ചർ, ഹെഡ്മാസ്റ്റ് ശ്രീ വർഗീസ്, സമദ് മാസ്റ്റ‍ർ, ബഷീ‍ർമാസ്റ്റ‍ർ, മഹേഷ് സാർ , മൂജീബ് മാസ്റ്റർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്ക്കൂളിൽ 2022-23 വർഷത്തെ വിദ്യാരംഗീ കലാ സാഹിത്യ വേദി ഉദ്ഘാടനം കലാകായിക സാംസ്കാരിക സാമൂഹ്യ മേഖലകളിലെ നിറസാന്നിദ്ധ്യമായ വേണുഗോപാൽ നായർ കുഴി നിർവഹിച്ചു. കലയുടെയും സാഹിത്യത്തി ന്റെയും പ്രധാന്യത്തെ കുറിച്ച് ഓരോ വിദ്യാർത്ഥിയിലും ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ തൊട്ടുണർത്തി പ്രോൽസാഹിപ്പിക്കണമെന്നും വാചികമായി പറഞ്ഞവേദിയിൽ ശാന്തിയുടെയും സമാധാനത്തിന്റെയും വെള്ളരിപ്രാവിനെ മായാജാലത്തിലൂടെ പുറത്തെടുത്ത് പ്രഥമാധ്യാപകൻ വർഗ്ഗീസ് മാസ്റ്റർ വാനിലുയർത്തിയതും കുട്ടികളെ വിസ്മയിപ്പിച്ചു.


അടുക്കള തോട്ടം പദ്ധതിക്ക് തുടക്കമായി

വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ ദേശീയ ഹരിതസേനയുടേയും നന്മ സീഡ് ക്ലബിന്റെയും നേതൃത്വത്തിൽ വീട്ടിലൊരു പോഷക തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു. വാഴക്കാട് കൃഷി ഭവന്റെ സഹകരണത്തോടെ നടന്ന ചടങ്ങിൽ വാഴക്കാട് കൃഷി ഓഫീസർ ദിവ്യ വിത്ത് വിതരണം ചെയ്ത് കൊണ്ട് പരിപാടിക്ക് ഉദ്ഘാടനം കുറിച്ചു. തുടർന്ന് കാർഷിക ബോധവൽക്കരണം എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ലാസെടുത്തു. ഹരിതസേന കോഡിനേറ്റർ കെ.പി ബഷീർ മാസ്റ്റർ സ്വാഗതവും, ഹെഡ്മാസ്റ്റർ വർഗ്ഗീസ് സർ അധ്യക്ഷനുമായി സീഡ് കോഡിനേറ്റർ പ്രഭാവതി, മുജീബ് മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ, സമദ് മാസ്റ്റർ തുടങ്ങിയവർ ആശംസയും കെ.സി മുജീബ് മാസ്റ്റർ നന്ദിയും അറിയിച്ചു.


ഇംഗ്ലിഷ് ക്ലബ് ഹിരോഷിമ,നാഗസാക്കി ദിനം ആചരിച്ചു

വിരിപ്പാടം: എ എം യുപിഎസ് ആക്കോട് വിരിപ്പാടം ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ഇംഗ്ലീഷ് പോസ്റ്റർ രചന മത്സരം നടത്തി. ഭൂമുഖത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ യുദ്ധവിരുദ്ധതയും സമാധാന സന്ദേശവും ജനിപ്പിക്കുവാൻ ലക്ഷ്യമിട്ടുള്ല പ്രവർത്തനങ്ങളിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. യുദ്ധവിരുദ്ധ പ്രതിജ്ഞ, പ്രസംഗം, വാർഷികമായാണ് ദിനം ആചരിച്ചത്. മുദ്രാഗീതങ്ങൾ, പോസ്റ്റർ നിർമ്മാണം, ശാന്തിഗീതങ്ങളുടെ ആലാപനം, പ്ലക്കാർഡുനിർമ്മാണം, സുഡോക്കോ നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ശിഹാബ് മാസ്റ്റർ, റസീൽ മാസ്റ്റർ, റിസ് വാന ടീച്ചർ എന്നിവർ നേതൃത്വം നൽകി.


അലിഫ് അറബിക് ക്ലബ്ബ് ഉദ്ഘാടവും ടാലന്റ് പരീക്ഷയും നടത്തി

കെ.എ.ടി.എഫിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അലിഫ് ടാലന്റ് പരീക്ഷയും അലിഫ് അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനവും വിരിപ്പാടം എം.എ.എം.യു പി സ്കൂളിൽ നടത്തി. ഹെഡ്മാസ്റ്റർ വ‍ർഗീസ് ഉദ്ഘാടനം ചെയ്തു. നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മുഹമ്മദ് ഷംവീൽ നാല് -സി ഒന്നാം സ്ഥാനവും ജസ എം.സി നാല്-സി രണ്ടാം സ്ഥാനവും, റിയ സയാൻ പി 3-സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി വിജയികളായി. അധ്യാപകരായ ശംസുദ്ധീൻ, മുജീബ് റഹ്മാൻ, ബഷീ‍ർ കെ.പി, സമദ് തുടങ്ങിയവർ സംബന്ധിച്ചു.

2021-22 അക്കാദമിക വ‍ർഷം

അലി സിയാൻ അവാ‍ഡ് ഏറ്റുവാങ്ങി

വിദ്യാരംഗം കലാസാഹിത്യ വേദി കൊണ്ടോട്ടി സബ്‍ജില്ലാ സംഘടിപ്പിച്ച വിവിധ രചനാ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാന ചടങ്ങ് കൊണ്ടോട്ടിയിൽ വെച്ച് നടന്നു. സ്കൂളിൽ നിന്നും കഥാരചനാ മത്സരത്തിൽ പങ്കെടുത്ത് സബ്ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്തമാക്കിയ നാലാം ക്ലാസ് വിദ്യാർഥി അലിസിയാൻ പ്രസ്തുത ചടങ്ങിൽ വെച്ച് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത പ്രസിഡണ്ട് ഷജിനി ഉണ്ണിയിൽ നിന്നും സർട്ടിഫിക്കറ്റും ട്രോഫിയും ഏറ്റുവാങ്ങി. ആക്കോട് ആറ്റുപുറത്ത് റഹ്മത്ത് അലിയുടെ മകനാണ് അലി സിയാൻ. കഴിഞ്ഞ വർഷങ്ങളിൽ നടന്ന വ്യത്യസ്തമായ മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിയാണ് അലി സിയാന്. നേരത്തെ ഒന്നാം തരത്തിൽ നിന്നും കേരള ഗണിതശാസ്ത്രപരിശത്ത് നടത്തുന്ന മാത്സ് ടാലന്റ് സർച്ച് പരീക്ഷയിൽ റാങ്ക് കരസ്ഥാമാക്കി സ്കൂളിന് അഭിമാനമായിരുന്നു.


ഉല്ലാസഗണിതം രക്ഷാക‍‍ർതൃ ശിൽപശാല സംഘടിപ്പിച്ചു.

സമഗ്രശിക്ഷാ കേരളം സംസ്ഥാനത്തെ വിദ്യാലയത്തിൽ നടപ്പാക്കുന്ന ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും എന്ന പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ശിൽപശാല സ്കൂളിൽ നടന്നു. ലോവ‍ർ പ്രൈമറി വിഭാത്തിലെ രക്ഷിതാക്കൾക്കായി നടത്തിയ ശിൽപശാലയിൽ നിരവധി രക്ഷിതാക്കൾ പങ്കാളികളായി. ഗണിത ആശയങ്ങൾ വ്യത്യസ്തമായ കളികളിലൂടെ കുട്ടികളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമഗ്രശിക്ഷാ മേൽ നോട്ടത്തിൽ ഓരോ കുട്ടിക്കും 20 രൂപയോളം ചിലവ് വരുന്ന ഗണിത കിറ്റുകൾ ഇതിന്റെ ഭാഗമായി വിതരണം ചെയ്തു. പിരപാടിയുടെ ഉദ്ഘാടന കർമ്മവും കിറ്റുകളുടെ വിതരണോത്ഘാടനവും ഹെഡ്മാസ്റ്റർ ശ്രീ. വർഗാസ് മാസ്റ്റർ നിർവ്വഹിച്ചു. ശിൽപശാലക്ക് ഒന്നാം തരത്തിലെ അധ്യാപകരായ ശ്രീമതി.നിമി, ശ്രീമതി. ശാക്കിറ, ശ്രീ. അബ്ദുൽ ബാസിത്ത് എന്നിവർ നേതൃത്വം നല്കി. ശിൽപശാലയിൽ വ്യത്യസ്ത കളികളെകുറിച്ചും, ഗണിത കിറ്റുകളുടെ ഉപയോഗത്തെക്കുറിച്ചും വിശദീകരിച്ചു.

കാഴ്ച്ച ഇല്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ച് സീഡ് വിദ്യാർത്ഥികൾ.

സ്ക്കൂളിലെ സീഡ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കീഴ്പറമ്പ് പഞ്ചായത്തിലെ പഴംപറമ്പിലെ കാഴ്ച്ച പരിമിതികളുള്ളവരുടെ അഗതിമന്ദിരം സന്ദർശിക്കുകയും അവർക്കൊരു കൈതാങ്ങായി മാസ്ക്കും ഒരു നേരത്തെ ഭക്ഷണവും നൽകി. പരിപാടിക്ക് കെ.സി മുജീബ് മാഷ് സ്വാഗതം പറഞ്ഞു. സീഡ് കോർഡിനേറ്റർ ശ്രീമതി പ്രഭാവതി ടീച്ചർ അധ്യക്ഷ്യം വഹിച്ചു. തുടർന്ന് സ്ഥാപനത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീ അബ്ദുൾ ഹമീദ് കുനിയിൽ കുട്ടികൾക്ക് സ്ഥാപനത്തിലെ അന്തേവാസികളെ കുറിച്ച് വിശദീകരണം നടത്തി. സമദ് മാസ്റ്റർ ആശംസ അർപ്പിച്ചു ഷഹ്മ നന്ദി രേഖപെടുത്തി. തുടർന്ന് അന്തേവാസികളുമായി അനുഭവം പങ്കുവെക്കുകയും, ബ്രെയിൽ ലിപി പരിചയപെടുകയും ചെയ്തു. അന്തേയവാസികൾക്കായ് കുട്ടികൾ ഗാനമാലപിക്കുകയും ചെയ്തു . പരിപാടിയിൽ അധ്യാപകരായ ത്വൽഹത്ത് , റസീൽ , ഷംസു , സിജി , റിസ്വാന , മുഹ്സീന എന്നിവരും സംബന്ധിച്ചു.


അതിജീവനം പരിപാടി സമാപിച്ചു

കുട്ടികളുടെ കോവിഡാനന്തര മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തത് അതിജീവനം എന്ന പദ്ധതി കൊണ്ടോട്ടി ബിആർസി കീഴിൽ വിവിധ സ്കൂളുകൾ നടന്നതിനു ഭാഗമായി നമ്മുടെ സ്കൂളിലും വളരെ ഭംഗിയായി നടന്നു ബി ആർ സി തല പരിശീലനം ലഭിച്ച കെ പി ബഷീർ മാസ്റ്റർ, സി ശംസൂദ്ധീൻ മാസ്റ്റർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. അദ്ധ്യാപകർക്കും കുട്ടികൾക്കും രണ്ട് ബാച്ചുകളിലായി വ്യത്യസ്ത ദിനങ്ങളിൽ ആയിട്ടാണ് പരിപാടികൾ നടന്നത് .



കഥാരചനയിൽ ഒന്നാം സ്ഥാനം അലി സിയാന്


കൊണ്ടോട്ടി ഉപജില്ല സർഗോത്സവം 2021 എൽ പി വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ നിന്നും വ്യത്യസ്ത മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി എൽ പി വിഭാഗം കഥാരചനാ മത്സരത്തിൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ അലി സിയാൻ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആക്കോട് ആറ്റുപുറത്ത് റഹ്മത്ത് അലിയുടെ മകനാണ് അലി സിയാൻ. കഴിഞ്ഞ വർഷങ്ങളിൽ നടന്ന വ്യത്യസ്തമായ മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥിയാണ് അലി സിയാന്.



രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

2021 ഒക്ടോബർ 20,21 തീയ്യതികളിൽ സ്കൂൾ രക്ഷാകർത്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉമ്മർ കോയ അധ്യക്ഷത വഹിച്ചു. വാഴക്കാട് സി.ഐ കുഞ്ഞുമോയീൻ കുട്ടി, വാഴക്കാട് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉണ്ണി കൃഷ്ണൻ കൃഷ്ണൻ എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കും രണ്ട് ദിവസങ്ങളിലായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പരിിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ വർഗീസ് മാസ്റ്റർ, വാർഡ് മെമ്പർ ശിഹാബ്, മുജീബ് മാസ്റ്റർ, പ്രഭാവതി ടീച്ചർ, ഹമീർ, കെ പി ബഷീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.



ചേറിലിറങ്ങി ഞാറ് നട്ട് വിദ്വാർഥികൾ

ചേറിലിറങ്ങി നാട്ടിനട്ട് കാർഷിക സംസ്കാരത്തി ന്റെ പാഠങ്ങൾ ഉൾക്കൊണ്ട് ആവേശവും, അനുഭവവുമാക്കി വി രിപ്പാടം എ.എം.യു.പി സ്കൂളിലെ വിദ്യാർഥികൾ. പരിപാടിയു ടെ ഉദ്ഘാടനം വാഴക്കാട് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.കെ റഫീഖ് അഫ്സൽ നിർവഹിച്ചു. പ്രഭാവതി ടീച്ചറുടെ ഞാറ്റടിപ്പാട്ടിന്റെ പശ്ചാതലത്തിലാണ് നടിൽ ചടങ്ങ് നടന്നത്. പ്രധാനാധ്യാപകൻ സി.കെ വർഗീസ്, അധ്യാപകരായ, മോട്ടമ്മൽ മുജീബ്, ബഷീർ കെ, സിദ്ദീഖ് എം.സി, അബ്ദുൽ സമദ് കെ.പി, പി.ടി.എ എക്സിക്യൂട്ടീവ് അംഗം കമ്മുണ്ണി, മുഹമ്മദ് വിവിധ ക്ലബ്ബിലെ കുട്ടികളും പങ്കെടുത്തു.

കുട്ടികളും ടീച്ചറും കർഷക വേഷമിട്ടാണ് വയലിലിറങ്ങിയത്. വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയുടെ ഭാഗമായി നടന്ന ഞാറ്നടീൽ പരിശീലനത്തിന് കർഷകൻ ഇബ്രാഹീം മുലോട്ടിൽ നേതൃത്വം നൽകി. ആക്കോട് അബ്ദുൽ അസീസിന്റെ പാടശേഖരമാണ് കുട്ടികൾക്ക് വേണ്ടി കൃഷി ചെയ്യാൻ നൽകിയത്.