എ.എം.യു.പി.എസ്. വടക്കാങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1929ലാണ് സ്കൂൾ സ്ഥാപിതമായത്. വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമാണ് പയ്യനാട്. ഈ വിദ്യാലയത്തിൽ പഠിക്കുന്ന 99%വിദ്യാർഥികളും കർഷക കുടുംബത്തിൽ നിന്നാണ്.1929 ഒരു കെട്ടിടവും ആയി പ്രവർത്തനമാരംഭിച്ച സ്കൂളിന് ഇപ്പോൾ എട്ടു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ് മുറികളിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ആയി 719 കുട്ടികളും 33 അധ്യാപകരും 1 അനധ്യാപകനും ഉണ്ട്.പയ്യനാട് സ്റ്റേഡിയത്തിന് സമീപത്താണ് എ എം യു പി സ്കൂൾ വടക്കാങ്ങര സ്ഥിതിചെയ്യുന്നത്.നാലുമാസമായി മാസാവസാനം മെഗാക്വിസ് നടത്തുകയും ഒന്ന് രണ്ട് സ്ഥാനക്കാർക്ക് കാഷ് അവാർഡ് അധ്യാപകരുടെ വകയായി നൽകുകയും ചെയ്യുന്നു.സ്കൂളിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ നിർമ്മിക്കുകയും ദിനാചരണങ്ങളും കുട്ടികളുടെ വിവിധ പരിപാടികളും അതിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങ് എന്ന് പരിപാടിയുടെ ഭാഗമായി എല്ലാ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.കുടിവെള്ള ശുദ്ധീകരണ പദ്ധതി മഞ്ചേരി ചെയർപേഴ്സൺ വി എം സുബൈദ ഉദ്ഘാടനം ചെയ്തു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം