എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ കാട്ടിന‌ുളളിലെ ക‌ൂട്ട‌ുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിന‌ുളളിലെ ക‌ൂട്ട‌ുകാർ

ഒരു ഭയാനകമായ കാട്ടിലൂടെ നടന്നു പോകുകയായിരുന്നു അച്ച‌ുവും അവന്റെ അച്ഛനും. ആ കാട്ടിലൂടെ നടക്കുന്നു എങ്കിലും അവരുടെ മനസ്സിൽ നേരിയ ഒരു പേടി ഒളിച്ചിരിക്കുകയായിരുന്നു.അവരുടെ ഓരോ ചലനത്തിലും ഒരു ഭയാനകമായ ആപത്ത് ഉണ്ടെന്ന് അവർ മനസ്സിലാക്കിയില്ല. അവർ കുറേ നേരം നടന്നപ്പോൾ അവർക്ക് മനസ്സിലായി ഏതോ ഒരു ആപത്ത് ഒളിഞ്ഞിരിക്കുന്നു എന്ന് പക്ഷെ തിരിഞ്ഞപ്പോൾ ഒന്നും തന്നെ കണ്ടില്ല. കുറേ നേരം കഴിഞ്ഞപ്പോൾ അവർ ഒന്നു കൂടി തിരിഞ്ഞു നോക്കി. ആ നോട്ടത്തിൽ അവർ സ്‌തംഭിച്ച‌ു പോയി കാരണം അവർ ഞെട്ടി വിറച്ച‌ു പെട്ടന്ന് അവരുടെ കണ്ണുകളെ അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ അവിടെ കണ്ടത് മനുഷ്യർ പേടിക്ക‌ുന്ന ആ മൃഗത്തെ ആണ്. രണ്ടു സിംഹംങ്ങൾ. അവർ പേടിച്ചു വിറച്ച‌ു. അച്ഛൻ അച്ച‌ുവിനോട് പറഞ്ഞു "ഓ‌ടിക്കോ...ഉണ്ണി ..നിൽക്കാതെ ഓ‌ടിക്കോ നിൽക്കരുത്. " അവര‌ുടെ ഒാട്ടം ഒര‌ു ഒന്നൊന്നര ഒട്ടമായിര‌ുന്ന‌ു അവർ ക‌ുറെനേരം നിൽക്കാതെ ഒാടി.അവസാനം അവർ ഉൾക്കാടിനട‌ുത്തെത്താറായി അപ്പോൾ സിംഹംങ്ങൾ പറഞ്ഞു "നിൽക്കൂ"........ അങ്ങോട്ട് പോകരുത് അവിടെ ഉൾക്കാടാണ്. ഇതു കേട്ട അച്ച‌ു പറഞ്ഞു "നിൽക്കരുത് അച്ഛാ അവർ നമ്മളെ കൊല്ലാൻ മടിക്കില്ല".....അതു കേട്ട സിംഹംങ്ങൾ പറഞ്ഞു ""അല്ല ഞങ്ങൾ സത്യം ആയിട്ടും നിങ്ങളെ കൊല്ലാൻ അല്ല പിൻതുടർന്നു വന്നത്. ഉൾകാടുകളിൽ പോയാൽ പിന്നെ തിരിച്ച‌ു വരാൻ കഴിയില്ല അതുകൊണ്ട് ആണ് ഞങ്ങൾ പറഞ്ഞത് അങ്ങോട്ട് പോകരുത് എന്ന്.""അതു കേട്ട അച്ച‌ുവും അവന്റെ അച്ഛനും മെല്ലെ നിന്നു.ഭയന്നിട്ട് ആണെങ്കിലും അവർ അവിടെ നിന്നു. അവർ തിരിഞ്ഞു നോക്കി ആപ്പോൾ അവർ കണ്ടത് ഒരു വലിയ ഉൾക്കാട് ആയിരുന്നു. അതു കണ്ട് അവർ ഞെട്ടിത്തരിച്ച‌ു.അപ്പോൾ സിംഹംങ്ങൾ പറഞ്ഞു. "ഞങ്ങൾ നിങ്ങളെ കൊല്ലാൻ അല്ല വന്നത്,നിങ്ങളെ രക്ഷിക്കാൻ ആണ്".ഇതു കേട്ടപ്പോൾ അവർക്ക് സന്തോഷമായി.അപ്പോൾ സിംഹംങ്ങൾ പറഞ്ഞു "ഞങ്ങൾ നിങ്ങളുടെ ശത്രു അല്ല പകരം മിത്രങ്ങളാണ്". """"മിത്രങ്ങളെ മിത്രങ്ങളായി കാണാൻ ശ്രമിക്കാം """" സ്നേഹിക്കുന്ന‌ു അവരെയും. എല്ലാവരും എല്ലാവരെയും സ്നേഹിക്കാനും പരസ്പരം മനസ്സിലാക്കാനും ശ്രമിക്കുക..................


ദീപിക
6 D എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ