എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്സ്. എൻ.സി.സി. ലിറ്റിൽ കൈറ്റ്‌സ്' റെഡ്ക്രോസ് ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. സ്പോർട്സ് &ഗെയിംസ് ദിനാചരണങ്ങൾ പുസ്തക പ്രദർശനം വായനാമൂലകൾ ശാസ്ത്ര മേളകൾ പ്രവൃത്തിപരിചയ മേളകൾ IT മേളകൾ യുവജനോൽസവം വായനക്കളരികൾ പഠനയാത്രകൾ ക്വിസ്സ് മൽസരങ്ങൾ സെമിനാറുകൾ കൗൺസിലിംഗ് ക്ലാസ്സുകൾ നേർക്കാഴ്ച സ്കൗട്ട്

          32 അംഗം പൂർണ്ണ സ്കൗട്ട് ഗ്രൂപ്പ് ശ്രീ. സി. ഗോപകുമാറിന്റെനേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ സഞ്ചയിക പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്. കഴിഞ്ഞവർഷം 4 പേർ ഗവർണറുടെ രാജ്യപുരസ്കാർ അവാർഡ് നേടി. 

അരുൺ.ഡി, തരുൺ.കെ, അശ്വിൻ കൃഷ്ണ, ശ്രീരാഗ്.കെ, എന്നിവരാണ് രാജ്യപുരസ്കാർ നേടിയത്.


എൻ. സി. സി

 ശ്രീ. അജയ് ഉണ്ണിയുടെ നേതൃത്വത്തിൽ NCC Troup പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങളിലും ഉച്ചഭക്ഷണ വിതരണത്തിലും മറ്റ് സ്കൂൾ പ്രവർത്തനങ്ങളിലും കാഡറ്റ്സ് സഹായിക്കുന്നു. 

ജെ. ആർ. സി

           ശ്രീ. റാഷിദിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ അച്ചടക്കം, ശുചീകരണം, ദിനാചരണങ്ങൾ, ഉച്ചഭക്ഷണ വിതരണം, ആരോഗ്യ പരിപാലനം, ഔഷധ ചെടി നിർമ്മാണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ആരോഗ്യ സ്ക്വാഡ് എന്നിവ നടത്തിവരുന്നു. 

കോ - ഓപ്പറേറ്റീവ് സൊസൈറ്റി

       ജഹാംഗീർ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 5 മുതൽ 10 വരെ ക്ലാസ്സുകളിലേക്ക് ആവശ്യമായ Text Books ഉം Note Books ഉം മറ്റ് അനുബന്ധ സാമഗ്രികളും സൊസൈറ്റി വഴി Mayമാസം മുതൽ വിതരണം ചെയ്തു വരുന്നു. 

സ്കൂൾ ബസ്

      വിദ്യാർത്ഥികൾക്കായി PTA യുടേയും അധ്യാപകരുടേയും സഹകരണത്തോടെ Bus Service നല്ല രീതിയിൽ നടത്തിവരുന്നു. 3 ബസ്സുകളാണ് സമയബന്ധിതമായി ട്രിപ്പുകൾ മുടങ്ങാതെ സർവീസ് നടത്തുന്നത്.

ലൈബ്രറി

               വായനാശീലം വളർത്തുന്നതിനുവേണ്ടി ശാന്തിനി ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ നൽകി ആവശ്യാനുസരണം പുസ്തകങ്ങൾ നേരിട്ട് വായനക്ക് നൽകി വരുന്നു. 

ക്ലബ്ബ് പ്രവർത്തനങ്ങൾ

          മലയാളം, അറബിക്, സംസ്കൃതം, ഉർദു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷാക്ലബ്ബുകളും സോഷ്യൽ സയൻസ്, മാത്തെമാറ്റിക്സ്, ഐ.ടി, ഇക്കോ, ഹെൽത്ത് എന്നീ ക്ലബ്ബുകളും വിദ്യാരംഗംകലാസാഹിത്യവേദിയും അതത് കൺവീനർമാരുടെ നേതൃത്വത്തിൽ വളരെ നന്നായി പ്രവർത്തിച്ചുവരുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ നിർദ്ദേശപ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു. സബ്ജില്ല കലോത്സവത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും അറബിക് കലോത്സവത്തിൽ തുടർച്ചയായി 9ാം തവണയും അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും ലഭിച്ചു.

ഉച്ച ഭക്ഷണം

        5 to 8 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിൽ പങ്കാളികളാണ്. സർക്കാർ നിർദ്ദേശിച്ച പ്രകാരം പാല് മുട്ട എന്നിവ വിതരണം ചെയ്യുന്നു. ഓരോ ദിവസത്തെയും മെനു   അനുസരിച്ച്ശ്രീ. ജഗദീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ വളരെ നന്നായി  ഭക്ഷണ വിതരണം  നടത്തിവരുന്നു. 

കായികം

          സ്കൂൾ തല Sports നടത്തി വിജയികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. 

ജില്ലാ, സംസ്ഥാന ടീമുകളിൽ നമ്മുടെ കുട്ടികളും അംഗങ്ങളാണ്.

മറ്റു കാര്യങ്ങൾ

       ഈ വർഷത്തെ ലളിതം ഭാഷ, മധുരം ഗണിതം എന്ന തനതു പ്രവർത്തനം പ്രാവർത്തികമാക്കാൻ SRG, Subject Councilലുകൾ എന്നിവർക്ക് ചുമതല നൽകി. എല്ലാ കുട്ടികളും ഭാഷയിൽ അക്ഷരതെറ്റില്ലാതെ വായിക്കാനും എഴുതാനുമുള്ള കഴിവ് നേടുക ഗണിതത്തിന്റെ അടിസ്ഥാനമായ ചതുഷ്ക്രിയകൾ ചെയ്യാനുള്ള പ്രാവീണ്യം നേടുക എന്നതാണ് ലക്ഷ്യം. പിന്നോക്കക്കാരെ കണ്ടെത്താനുള്ള Pre-Test പ്രത്യേക  Work sheet കൾ, work book, അധിക സമയ പരിശീലനം എന്നിവ, WE, Library, സർഗവേള പീരീയഡുകൾ ഉപയോഗപ്പെടുത്തി നടത്തിവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഒരു പീരിയഡ് Subject Teacher's ഇതിനായി മാറ്റി വെക്കുന്നു. സ്കൂളിന്റഎ അച്ചടക്കം നിലനിർത്താൻ Discipline Committee പ്രവർത്തിക്കുന്നു. 

കമ്പ്യൂട്ടർ ലാബ് ഷീജ ടീച്ചർ SITCയുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. Taek Wonda പരിശീലനം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം നൽകിവരുന്നു.