എ.എൽ.പി.എസ്.വിളയൂർ യൂണിയൻ/അക്ഷരവൃക്ഷം/കോവിഡേ ....... നീയോ

Schoolwiki സംരംഭത്തിൽ നിന്ന്


കോവിഡേ ....... നീയോ

 
കൊറോണ ചൈനയിലെ വുഹാ നിൽ എങ്ങനെയാണ് എത്തിയത്? നിന്റെ വരവ് ഭൂമീ ദേവിയുടെ ഭാരം കുറക്കാനാണോ അല്ല അറിയാഞ്ഞിട്ട് ചോദിക്ക്യാണ് ഏതു വലിയവനും ചില സമയത്ത് ചെറിയ കീടത്തെ പോലും പേടിക്കണമെന്ന് മനസ്സിലാക്കാനാണോ
നീ കൊറോണയായി വന്ന് പേരു മാറ്റി കോവി ഡ് - 19 ആയി ഞങ്ങളുടെ കൊച്ചു കേരളത്തിലേക്ക് എങ്ങനെ വരാൻ ധൈര്യo വന്നു. അതുകൊണ്ട് ഞങ്ങൾക്ക് നല്ല ശീലങ്ങൾ പഠിക്കാനായി. കോ വിഡേ : പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ അമ്മയും അച്ഛമ്മയും കൈയ്യും കാലും മുഖവും കഴുകീട്ടെ ചായയും ഭക്ഷണവും കഴിക്കാൻ പാടുള്ളൂ എന്ന് പറയുമായിരുന്നുള്ളൂ. അതൊന്നും ഞാൻ കേട്ടിരുന്നില്ല. ഇപ്പോൾ പുറത്തിറങ്ങിയാൽ കൈ പല രീതിയിൽ കഴുകാൻ വരെ പഠിച്ചു. മുഖത്തൊരു തുണി ചുറ്റാനും (മാസ് ക്ക് )
നീ ഞങ്ങളുടെ കുറേ സന്തോഷങ്ങൾ തട്ടിയെടുത്തു. എന്റെ നാലാം ക്ലാസ് സമയത്താണ് വന്നുപെട്ടത് .എന്റെ കൂട്ടുകാരോടും ടീച്ചർ മരോടും വർത്താനം പറയനാവാതെ വേർപിരിഞ്ഞു. ഞങ്ങളുടെ ടൂർ തട്ടിത്തെറിപ്പിച്ചു. ഞങ്ങളെ പോലെ സ്കൂളിൽ നിന്ന് പോകുന്ന മാഷിന്റെയും ടീച്ചറിന്റെയും ആഗ്രഹമായ വാർഷികവും നടത്താൻ കഴിഞ്ഞില്ല.
ഇപ്പോൾ ഞങ്ങൾ ചക്കയും മാങ്ങയും തിന്നാൻ പഠിച്ചു. കുറച്ചു ദിവസം അമ്മയും അച്ഛനും തിരക്കില്ലാതെ ഞങ്ങളുടെ ഒപ്പം കൂടി. കോവി ഡേ നീ വന്നു ച്ചിട്ട് എനിക്ക് ഒരു പേടിയും ഇല്ല. നീ കേരളത്തിലേക്കാണ് വന്നത്. നിന്നെ ഓടിക്കാൻ ഞങ്ങക്കൊരു കരുത്തായ മുഖ്യമന്ത്രിയും ഒപ്പം ആരോഗ്യ മന്ത്രിയും ടീമും ഉണ്ട്. കഴിഞ്ഞ വർഷം നിപ്പയായി വന്നു. ഈ വർഷം കോവിഡിയും വന്നു നീ വരും വർഷങ്ങളിൽ എന്തു പേരിൽ വന്നാലും ഓടിക്കുക തന്നെ ചെയ്യും.



നിയ .ടി. ശശി
4A എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം