എ.എൽ.പി.എസ്. കുറ്റിപ്പുറം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എല്ലാ അധ്യയന വർഷങ്ങളിലും നിരവധി മത്സര പരിപാടികളിൽ  മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം. കലോത്സവങ്ങളിലും , കായിക മത്സരങ്ങളിലും , വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങളിലും ,പ്രവൃത്തി പരിചയമേളകളിലും , എയ്റോബിക് സ് തുടങ്ങിയവയിലും മികച്ചരീതിയിൽ പങ്കെടുക്കുകയും  ഒട്ടനവധി പുരസ്‌കാരങ്ങൾ നേടിയെടുക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .എല്ലാവര്ഷങ്ങളിലും LSS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്കൂളിന് കഴിയുന്നു .ഈ അംഗീകാരങ്ങൾ സ്കൂളിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എന്നത് അഭിമാനമുയർത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

LSS വിജയികൾ

എല്ലാ അധ്യയനവര്ഷങ്ങളിലും ഏറ്റവും മികച്ചരീതിയിൽ LSS പരീക്ഷയിൽ വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമം മത്സര പരീക്ഷകളിൽ ഉന്നതികളിലെത്താനും അതുവഴി അംഗീകാരം നേടിയെടുക്കാനും സ്കൂളിനെ പ്രാപ്തമാക്കി

അവസാനമായി നടന്ന LSS പരീക്ഷയിൽ  5 വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ തന്നെ വിജയം നേടാൻ കഴിഞ്ഞു .

കലോത്സവം

കലോത്സവങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് സാധിക്കുന്നു .സംഗീതം ,ചിത്രരചന , ഡാൻസ് ,നാടകം , തുടങ്ങി ഒട്ടനവധി മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങളിൽ 1, 2, 3സ്ഥാനങ്ങൾ നേടാൻ കഴിയുകയും ചെയ്തു .അതിൽ വിദ്യാലയത്തി ന് കലോത്സവങ്ങളിൽ ഓവറാൾ ലഭിച്ച അംഗീകാരങ്ങൾ ചുവടെ നൽകുന്നു .

വിദ്യാരംഗം

വിദ്യാലയത്തിലെ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ തിളങ്ങി നിൽക്കുന്ന പ്രവർത്തനം മറ്റെല്ലാ വിദ്യാലയങ്ങൾക്കും മാതൃകയായി ഉയർത്തികാണിക്കാം എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു .മലപ്പുറം ജില്ലയിൽ വിദ്യാരംഗം പ്രവർത്തനങ്ങളിൽ മുന്നേറ്റം കാണിക്കുന്ന ഏറ്റവും മികച്ച വിദ്യാലയമാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം.ഇതുവരെയുള്ള ഞങ്ങളുടെ പ്രയത്നങ്ങൾക് ലഭിച്ച അംഗീകാരങ്ങൾ ചുവടെ നൽകുന്നു

കായികമേള

കോട്ടക്കൽ നഗര സഭയിലെ വിദ്യാലയങ്ങളിൽ ഏറ്റവും മികച്ച കായികതാരങ്ങളെ വാർത്തെടുത്ത വിദ്യാലയമാണ്  എ.എൽ.പി.എസ്. കുറ്റിപ്പുറം. കായികമത്സരങ്ങളിൽ പ്രാവീണ്യമുള്ള അധ്യാപകരുടെയും മികച്ച കായികക്ഷമതയും അഭിരുചിയുമുള്ള വിദ്യാർത്ഥികളുടെയും കൂട്ടായുള്ള പ്രവർത്തനം സ്കൂളിനെ കായികമേഖലയിൽ ഒട്ടേറെ മുന്നോട്ടു നയിചു .കോട്ടക്കൽ നഗര സഭയിലെ സ്കൂൾ കായികമേളയിൽ  ഓവറാൾ ഒന്നാം സ്ഥാനം നേടാൻ വിദ്യാലത്തിനു  കഴിഞ്ഞിട്ടുണ്ട്

ഏറോബിക്‌സ് ചാംപ്യൻഷിപ്

ഏറോബിക്‌സ് ചാംപ്യൻഷിപ് സ്കൂളിലെ വിദ്യാർത്ഥികൾ തന്നെ ഏറ്റെടുത്ത രീതിയിലാണ് പ്രവർത്തനം .അത്രയും ഉത്സാഹഭരിതമായാണ് വിദ്യാര്തികള് പ്രാക്ടീസ് ചെയ്യുന്നതും  മത്സരങ്ങളിൽ പങ്കെടുക്കുന്നതും .ഇതിന്റെ ഫലമായിത്തന്നെ തുടർച്ചയായി ഏറോബിക്‌സ് ചാംപ്യൻഷിപ്പിൽ മിന്നും പ്രകടനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു

പ്രവൃത്തി പരിചയമേള

കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ കല,കായിക മേഖലയിൽ മാത്രമല്ല പ്രവൃത്തി പരിചയ മേഖലയിലും വിദ്യാലയം തിളങ്ങി നില്കുന്നു .എല്ലാ അധ്യയന വർഷങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്

മറ്റ് അംഗീകാരങ്ങൾ

.