എ.എൽ.പി.എസ്. നിർമ്മല്ലൂർ ഈസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1930 ൽ ദാമോദരൻ നായർ തുടങ്ങിയ ഈ സ്ഥാപനം 1938 ൽ കോറോത്ത് രാമുണ്ണി മാസ്റ്റർ ഏറ്റെടുത്തു .ദീർഘകാലം അദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്റർ ഉം മാനേജറും ആയി ജോലി ചെയ്തു .രാമുണ്ണി മാസ്റ്റർ 1955 ൽ വിരമിച്ചതിനു ശേഷം മകൾ ജാനകി ടീച്ചർ പ്രധാനാധ്യാപികയായി.1 മുതൽ 5 വരെ ക്ലാസുകളിലായി 8 ഡിവിഷനുകൾ ഉണ്ടായിരുന്നു .1980 -90 കാലഘട്ടങ്ങളിൽ 11 ഡിവിഷനുകളിലായി 275 ൽ അധികം കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു.അൺ ഐടെഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റം മൂലം ക്രമേണെ കുട്ടികൾ കുറഞ്ഞു പോയിരുന്നു

തുടക്കം ഓല മേഞ്ഞ കെട്ടിടത്തിൽ ആണെങ്കിലും ഇപ്പോൾ ഭൗതിക സാഹചര്യങ്ങളിൽ ഏറെ മുന്നിൽ എത്തി നിൽക്കുന്ന ഈ വിദ്യാലയം നിർമല്ലുർ ,കാട്ടാം വള്ളി ,കരയതൊടി,പാറമുക്ക് ,കെട്ടിൽ ,ചീനിക്കൽ ,കൊട്ടരമുക്ക് , മഞ്ഞപ്പാലം,പാച്ചാക്കിൽ എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് അറിവ് പകർന്നു നൽകിയിട്ടുണ്ട് .ഈ പ്രദേശത്തെ ജനങ്ങളെ ഉയർച്ചയിൽ എത്തിച്ച ഈ വിദ്യാലയം 87ആം വാർഷികം ആഘോഷിച്ചു വരുകയാണ് .വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെയും പിന്തുണ ഇന്ന്ഈ വിദ്യാലയത്തിനുണ്ട്.