എ.എൽ.പി.എസ് ഇരിങ്ങപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

11922 ൽ നാട്ടുകരുടെ സ്വപ്ന സാക്ഷാൽകാരമെന്ന നിലയിൽ എട്ടാം ക്ലാസ് വരെയുള്ള ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു.1930 ലാണ് ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചത് ..സ്കൂളും  പരിസരവും ദീർഘകാലം രാജവംശത്തിന്റെ ഭരണത്തിന് വിധേയമായതാണ്‌ ,രാജവംശങ്ങൾ ക്ഷേത്രങ്ങൾ എന്നീ തുറകൾ വഴിയാണ് കലയും സംസ്കാരവും ഈ പ്രദേശത് വളർന്നു വന്നത് . കലകളുടെ സമഗ്രമായ വികസനത്തിന് അയിത്താചാരം തടസ്സം നിന്നിരുന്നു .സവർണർക്കും അവർണർക്കും പ്രത്യേകം ക്ഷേത്രങ്ങളും കലകളും ഉണ്ടായിരുന്നു . തിയ്യ ,ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങളും അവർക്ക് പ്രത്യേകം പ്രത്യേകം കലാരൂപങ്ങളും അന്നുണ്ടായിരുന്നു .ഒരിക്കൽ ഭഗവാൻ ശ്രീകൃഷ്ണൻ പുന്നത്തുർ കോട്ടയിൽ നിന്ന് ഗുരുവായൂർക്ക് പോകും വഴി ക്ഷീണം തീർക്കാനായി  ഈ പ്രദേശത്ത് ഇരുന്നുവെന്നും ഇരുന്ന സ്ഥലം എന്നർത്‌ഥം വരുന്ന ഇരുന്നപുരമായെന്നും പിന്നീടതു ലോപിച്ച് ഇരിങ്ങപ്പുറമായെന്നുമാണ് ഐതിഹ്യം .എന്തു തന്നെയായലും ഗുരുവായൂർ മുൻസിപ്പാലിറ്റിയോട് ചേർന്ന് കിടക്കുന്ന ഒരു  സുന്ദര ഗ്രാമം തന്നെയാണിത് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം