എ.എൽ.പി.എസ് വെള്ളാമ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചരിത്രത്തിലേക്ക്  ഉള്ള ഫോട്ടോ

വണ്ടൂർ പഞ്ചായത്തിൽ വെള്ളാമ്പുറത്താണ് A L P സ്കൂൾ വെള്ളാമ്പുറം എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത്‌ 1940 സെപ്റ്റബർ 17 നാണ്‌ ഈ സ്ഥാപനം ആരംഭിച്ചത്‌. ഏകാംഗ ആദ്യപകനായിരുന്നു ആദ്യകാല പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നത്‌ ഒന്നു മുതൽ നാലു വരെ അന്ന് ഉണ്ടായിരുന്നു. തുള്ളിശേരി കുഞ്ഞാമു അവർകളാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത്‌. പിന്നീട് അധ്യാപകർ കൂടുകയും, നാലു മണിവരെ സ്ഥിരമായ ക്ലാസ്സും, നാലു മണിക്ക്‌ ശേഷം മുതിർന്ന വ്യക്തികൾക്കുള്ള ക്ലാസ്സുകളും ആ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നു. 1947ൽ സ്ഥാപനം ശ്രീ വി കെ ശങ്കരൻ നായർ ഏറ്റെടുത്തു. വെള്ളാബുറത്തെ ആ കാലാഘട്ടങ്ങളിലെ ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. സ്ഥലം മാറ്റുകയും പുതിയ കെട്ടിടങ്ങൾ പണിയൂകയും ചെയ്തത്‌ അദ്ദേഹമാണ്‌. സ്വാതന്ത്ര്യ സമാരകാലത്തെ പ്രശ്നങ്ങൾക്കിടായിലാണ് ഇതു ഇവിടത്തുകാരുടെ സരസ്വതി ക്ഷേത്രമായി മാറിയത്‌. ഇത്‌ V K S നായരുടെ പ്രവർത്തന മികവായി കരുതവൂന്നതാണ്.വറൂതി മാസമായ കർക്കിടക മാസത്തിൽ വിദ്യാലയത്തിലെ അധ്യാപകർക്കും കുട്ടികൾക്കും ഭക്ഷണം വിതരണം ചെയ്തിരുന്നു അദ്ദേഹം. അതു കഴിക്കാൻ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. തുടർന്നു അദ്ദേഹത്തിന്റെ മകൻ K M ഗോപാലകൃഷ്ണൻ നായർ വിദ്യാലായം ഏറ്റെടുത്തു. ഇപ്പോൾ അദ്ദേഹമാണ്‌ സ്കൂൾ മാനേജർ. അച്ഛന്റെ മരണ ദിനം ആണ്ട് ദിനത്തിൽ കുറേക്കാലം കുട്ടികൾക്കും നാട്ടിലെ പാവപ്പെട്ടവർക്കും ഭക്ഷണം നൽകാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാലങ്ങൾ കുറേ കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ ഭക്ഷണം നൽകുന്ന പദ്ധതിക്ക്‌ സർക്കാർ തുടക്കം കുറിക്കും വരെ ഇതുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഈ വിദ്യാലയത്തിന്റെ തുടക്കം എന്നു പറയുന്നത്‌ ഒരു മുസ്ലിം വ്യക്തിയാണ് ഇത്‌ പ്രത്യേകം പറയേണ്ട ഒന്നാണ് കാരണം, ആ കാലഘട്ടങ്ങളിൽ പ്രസ്തുത സമുദായത്തിലെ ആളുകൾ വിദ്യാഭ്യാസ കാര്യങ്ങളിൽ ഏറെ പുറകിലുo താത്പര്യക്കുറവും കാണിച്ചിരുന്നു. സാഹചര്യത്തിലാണ്‌ ഈ വിദ്യാലയത്തിന്റെ ഉദയം എന്നത് ഏറെ അഭിനദ്ദാർഹമാണ്‌.