എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/ഡ്രോണാണു താരം

Schoolwiki സംരംഭത്തിൽ നിന്ന്
ഡ്രോണാണു താരം

ലോക്ഡൗൺ നിയമലംഘനം നടത്തുന്നവരെ പിടിക്കാൻ
കേരള പോലീസിന് വളരെയേറെ പ്രയോജനപ്രദമായിരിക്കുകയാണ് ഡ്രോണുകൾ.
പോലീസ് ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ
ഉസൈൻ ബോൾട്ട് വരെ തോറ്റു പോകുന്ന തരത്തിലുള്ള രസകരമായ ഓട്ടങ്ങളാണ്
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നമുക്ക് കാണാൻ കഴിഞ്ഞത്.
കളിക്കളത്തിൽ നിന്നും കുളക്കടവിൽ നിന്നുമെല്ലാം
ആളുകൾ ചിതറിയോടുന്നതു കാണാൻ നല്ല രസമുണ്ടായിരുന്നു.
തെങ്ങിന്റെ മറവിലും പാറകൾക്കിടയിലുമെല്ലാം
പലരും ഒളിച്ചിരിക്കുന്ന കാഴ്ചയും രസകരമായിരുന്നു'.
ഇതു പോലെ ഡ്രോണുകളുടെ ക്യാമറ കണ്ണുകളിൽ നിന്നും രക്ഷപെടാൻ
എന്തെല്ലാം ഉപായങ്ങളാണ് ആളുകൾ കാണിച്ചുകൂട്ടുന്നത്.
ഫുട്ബോൾ കളിക്കാനും വർത്തമാനം പറഞ്ഞിരിക്കാനുമായി
കൂട്ടം ചേർന്നിരിക്കുന്ന സംഘങ്ങളാണ് ഡ്രോണിന്റെ കണ്ണിൽ കുടുങ്ങിയിട്ടുള്ളവരിൽ ഏറെയും.
എന്തായാലും തലയിലേയ്ക്ക് ഷർട്ട് വലിച്ചു കയറ്റി മുഖം മറച്ച് ഓടുന്നവരും
തെങ്ങിന്റെ മറവിൽ ഒളിച്ചും മുണ്ടുകൊണ്ട് തല മറച്ചും ഉള്ള വീഡിയോകൾ
കൗതുകകരമായിരിക്കുകയാണ് ഇപ്പോൾ എല്ലായിടത്തും .
 

ജ്യുവൽ എൻ എസ്
4 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം