എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1948ൽ ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുണ്ടോത്ത് പറമ്പിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ആളുകളെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ഉയർന്നുവന്നത്.  പാഠ്യ രംഗത്തും പാഠ്യേതര രംഗത്തും ഈ വിദ്യാലയത്തിലെ കുട്ടികൾ വർഷങ്ങളായി നല്ല നിലവാരം പുലർത്തി പോന്നി രുന്നു. സ്കൂൾ ചരിത്രത്തിൽ ധാരാളം പൊൻതൂവലുകൾ തുന്നിച്ചേർത്ത വസ്തുതകൾ ഏറെയുണ്ട്. 1984  ൽ സബ്ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ, 1998 പഞ്ചായത്തിലെ ഏറ്റവും നല്ല ഡി ഇ പി സ്കൂൾ,2016-17 അധ്യായന വർഷത്തിൽ പഞ്ചായത്ത് മികവ് ഉത്സവ പരിപാടിയിൽ മികച്ച സ്കൂൾ, സബ്ജില്ലാതല അറബിക് മേളയിൽ  ഹാട്രിക് വിജയം, M E S ന്റെ ഷീൽഡ്, വിദ്യാരംഗം കലാവേ ദി കളിൽ  തിളക്കമാർന്ന വിജയങ്ങൾ എന്നിങ്ങനെയെല്ലാം വിജയങ്ങൾ ഈ വിദ്യാലയത്തിൽ കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിലൂടെ കടന്നുപോയ പല പ്രശസ്തരായ പൂർവികർ ഇന്നു സമൂഹത്തിന്റെ ഉന്നതപദവികൾ അലങ്കരിക്കുന്നുണ്ട്