എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എ ആർ നഗർ പഞ്ചായത്തിലെ നാല് അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന ഒരു കൊച്ചു പ്രദേശമാണ് പുതിയത് പ്രായ ഗ്രാമം. സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ മുഹമ്മദ് അബ്ദുറഹ്മാൻ എന്നവരുടെ പേരിൽ അറിയപ്പെടുന്ന പഞ്ചായത്തിലെ പുതിയത്ത് പുറായക്ക് സ്വാതന്ത്ര്യ സമര ചരിത്രത്തിൽശ്രദ്ധേയമായ പങ്കുണ്ട്. ഖിലാഫത്ത് ആശയങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ അന്തമാനിലേക്ക് നാടുകടത്തപ്പെട്ട  മൂസ ഹാജി അരീക്കാട്  അഹമ്മദ് ഹാജി തുടങ്ങിയവർ  ഈ  ഗ്രാമത്തിലെ പൗര പ്രമുഖരിൽ ഉൾപ്പെടുന്നു. കൃഷിക്ക് പ്രാധാന്യമുള്ള ഈ കൊച്ചു പ്രദേശത്തെ ജനങ്ങളിൽ അധികപേരും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. 90 കളിൽ പ്രവാസികളുടെ ഇടപെടൽ മൂലം ഈ പ്രദേശം സാമ്പത്തിക ഭദ്രത കൈവരിച്ചു.  സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലും ഈ പ്രദേശം ഇന്ന്  മുന്നിലാണ്. പുതിയത് പ്രായയുടെ വിദ്യാഭ്യാസ ചരിത്രത്തിൽഎ എ എച് എം എൽ പി സ്കൂളിന് നിസ്സീമമായ പങ്കുണ്ട്.