എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ കാലത്തേ വെള്ളരിക്കയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തേ വെള്ളരിക്കയുടെ കഥ

ഞാൻ വെള്ളരി,കക്കിരിക്ക എന്നും എന്നെ വിളിക്കാറുണ്ട് .ഹിമാലയ സാനുക്കളാണ് എന്റെ ജന്മ ദേശം. മൂവായിരം വര്ഷങ്ങള്ക്കു മുൻപ് തന്നെ ഇന്ത്യയിൽ കൃഷിക്കായി ഞാൻ എത്തിയിരുന്നു. വിറ്റാമിന് എ,പൊട്ടാസ്യം ഫോസ് ഫേ റ്റ് , മംഗനീസ്‌ .മെഗ്നീഷ്യം എന്നി പോഷക ഗുണങ്ങൾ എല്ലാം എനിക്കുണ്ട് .പല വിധ രോഗങ്ങൾക്കുള്ള പ്രതിരോധ ശക്തി നൽകാനും എനിക്ക് കഴിയും.കേരളത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള കാലമാണ് ഏപ്രിൽ. തോട്ടത്തിൽ പടർന്നു പന്തലിച്ചു കിടക്കുന്ന ഞാനും ,എന്റെ കൂടപ്പിറപ്പുകളും ഒന്നിച്ചു വളരുകയും കളിക്കുകയും സന്തോഷത്തോടെ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് വിരുന്നു പോവുകയും ചെയ്യും. ഏറ്റവും കൂടുതൽ സന്തോഷമെന്തെന്നാൽ വിഷു ദിനത്തിൽ എന്നെയും കൂടി കണി കൊണ്ടാണ് മലയാളികൾ എഴുന്നേൽക്കുന്നത്.വിദേശികൾ പോലും എന്നെ വാങ്ങാൻ തിരക്ക് കൂട്ടും. എന്നാൽ ഈ വര്ഷം ഞങ്ങളുടെ അവസ്ഥ വളരെയേറെ ദയനീയമാണ്.വിദേശത്തേക്ക് പോകാൻ പറ്റിയില്ലെന്നു മാത്രമല്ല വിഷുക്കണി വെക്കാൻ മലയാളികൾക്ക് പോലും ഞങ്ങളെ വേണ്ടാത്ത അവസ്ഥയിലായി. കൊറോണ എന്ന മഹാ രോഗം ലോകം മുഴുവൻ ചുറ്റി കറങ്ങുകയാണ് .ആർക്കും പുറത്തു പോകണോ ഒരുമിച്ച് ഇരിക്കാനോ പറ്റില്ലത്രേ .എല്ലാവരും അവരവരുടെ വീട്ടിൽ തന്നെ കഴിയണമെന്ന് എന്റെ യജമാനൻ പറയുന്നത് ഞാൻ കേട്ടു .പാവം എന്റെ യജമാനന്റെ അവസ്ഥയും വളരെ കഷ്ടത്തിലാണ് .എനിക്ക് വേണ്ട ഭക്ഷണമെല്ലാം കടമെടുത്താണെങ്കിലും സമയത്തിന് തന്നു.അത് കൊണ്ട് തന്നെ ഞാൻ തടിച്ചു കൊഴുത്തു സുന്ദരിയായി നിൽക്കുകയാണ് /ആറു കണ്ടാലും എന്നെ ഒന്ന് മോഹിച്ചു പോകും. പാഖേ എന്നെ എവിടേക്കും കൊണ്ടുപോകാൻ കഴിയാതെ അദ്ദേഹം വിഷമിക്കുകയാണ്.ഞാനും എന്റെ കുടുംബാംഗങ്ങളും ആർക്കും ഒരുപകരം ചെയ്യാൻ കഴിയാതെ ഇവിടെ കിടന്നു ഓരോരുത്തരായി മരിച്ചു വീഴുന്നു,ഈ കാലം വേഗം മാറിയിരുന്നെങ്കിൽ,,,,,,എന്റെ മക്കൾക്ക് ഈ ഗതികേട് വരുത്തരുതേ .......

മുഹമ്മദ് ഫസ്വീഹ്
5 എ എ.ജെ.ബി.എസ്.ആനി ക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ