എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾലൈബ്രറി

കുട്ടികളുടെ അറിവും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുന്നതിന് ഉതകും വിധമുള്ള ഒരു ശിശുസൗഹൃദലൈബ്രറി സ്കൂളിന് സ്വന്തമായുണ്ട്.മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലായി ,നോവൽ,ചെറുകഥ ,കവിത ,ആത്മകഥ,,നിരൂപണം,വൈജ്ഞാനികസാഹിത്യം എന്നീ വിഭാഗങ്ങളിലായി6000-lത്തിലധികം പുസ്തകശേഖരം ലൈബ്രറിയിലുണ്ട്.മലയാളം അദ്ധ്യാപികയായ ശ്രീമതി സെക്കിയടീച്ചറുടെ മേൽനോട്ടത്തിൽ ക്ലാസ്അദ്ധ്യാപകർ ജൂൺമാസത്തിൽത്തന്നെ ഓരോ ക്ലാസ്സിലും പുസ്തകവിതരണംനടത്തുന്നു.കൂടാതെ കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന്നേരിട്ടും എടുക്കാവുന്നതാണ്.ഓരോ ക്ലാസ്സിനും പ്രത്യേകം രജിസ്ററർ കുട്ടികൾ തന്നെസൂക്ഷിക്കുന്നുണ്ട്.വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പുകൾ തയ്യാറാക്കി അദ്ധ്യാപകർ വിലയിരുത്തുകയും ചെയ്യുന്നു. 2017-ൽവായനാദിനത്തോടനുബന്ധിച്ച് ഞങ്ങൾ നടത്തിയ" ലൈബ്രറിക്ക് ഒരു പുസ്തകം പദ്ധതി"തിയുടെ ഭാഗമായി കുട്ടികൾ നൽകിയ1500-ലധികം പുസ്തകങ്ങൾ ഉപയോഗപ്പെടുത്തി ഓരോ ക്ലാസ്സിലും പ്രത്യേകം ക്ലാസ് ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്.ഒഴിവുസമയങ്ങളിൽ കുട്ടികൾ ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു സ്കൂളിന്റെ പുതിയകെട്ടിടത്തിൽ ഒരുക്കിയ "വായനാമൂല" കുട്ടികളുടെ വായനാശീലം വളർത്താൻ സഹായകമാണ്.