എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ഭൂമിക്കും അമ്മയുടെ അതെ വേദനയോ ?

Schoolwiki സംരംഭത്തിൽ നിന്ന്


   ഭൂമിക്കും അമ്മയുടെ അതെ വേദനയോ ?  


   നമ്മുടെയെല്ലാം ജീവവാസസ്ഥലമായ സകല ജീവജാലങ്ങളുടെയും പാർപ്പിടമായ `ഭൂമി അമ്മ കുറെ കാലമായി വളരെയേറെ വിഷമത്തിലാണ് ആ വിഷമത്തിന് കാരണം വേറൊന്നുമല്ല അവിടുത്തെ മക്കളായ നമ്മൾ മനുഷ്യരോരോരുത്തരാണ് .നമ്മുടെ വിവേക ശൂന്യമായ പ്രവർത്തികൾ മൂലം അമ്മയാകുന്ന ഭൂമി   വേദനിക്കുകയാണ്. നമ്മൾ ഈ ലോകത്തിലുള്ള മരങ്ങളെല്ലാം വെട്ടിനശിപ്പിക്കുന്നു. പാടങ്ങളെല്ലാം മണ്ണിട്ടു നികത്തി കെട്ടിടങ്ങൾ പണിതുയർത്തുന്നു. ലോകത്തിന്റെ പച്ചപ്പെല്ലാം മാഞ്ഞുപോകുന്നു പുഷ്പങ്ങളാൽ സമൃദ്ധമായിരുന്ന ഈ ലോകത്ത് ഇപ്പോൾ പുഷ്പങ്ങൾ വളരെ കുറച്ചു മാത്രം .ഇതുപോലെയുള്ള മനുഷ്യരുടെ പല നീചപ്രവർത്തികൾ ഭൂമിയെ സങ്കടപെടുത്തുന്നു. കാലം തെറ്റിയുള്ള മഴയും, വേനല്കാലത്ത് ചൂട് വളരെ കഠിനമായി അനുഭവപ്പെടുന്നതും മനുഷ്യർ പ്രകൃതിയോട് ചെയുന്ന ഇപ്രകാരമുള്ള പ്രവർത്തികൾ മൂലമാണ്.വേദനകളാൽ  അമ്മ വിഷമിച്ചിരിക്കെയാണ് ഒരു  വലിയ പ്രശ്നം എത്തിയത് .മനുഷ്യരെ   കൊന്നൊടുക്കാൻ കഴിയുംവിധം കരുത്തനായ വൈറസ്- അവന്  മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും അവന്റെ പിടിയിൽ അകപ്പെടുത്താൻ സാധിക്കും എന്നത് അമ്മയെ വല്ലാതെ തളർത്തുകയുണ്ടായി .ദിവസങ്ങൾ കഴിയുംതോറും തന്റെ മക്കളോരോരുത്തരും മരിച്ചുകൊണ്ടിരിക്കുന്നു,  അമ്മ വല്ലാതെ തളർന്നു പോവുകയാണ്. 

വൈറസിനെ പ്രതിരോധിച്ചു വീടുകളിൽ ഇരുന്നപ്പോഴാണ് നാം ഓരോരുത്തരും പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്നത്. സംഭവിച്ചതിനെല്ലാം എതിരായി നമ്മൾ കുറേ മരങ്ങൾ നട്ടുപിടിപ്പിക്കുകയും, വീടിനു മുറ്റത് ഭംഗിയാർന്ന പൂന്തോട്ടം നിർമിക്കുകയും, പറമ്പിൽ കായ്കനികൾ കൃഷിചെയ്യാനും തുടങ്ങിയത്. അങ്ങനെ നാം പ്രകൃതിയെ വീണ്ടും പച്ചപ്പാലും പല വർണങ്ങളാലും ഭംഗിയേറിയത് ആക്കാൻ തുടങ്ങി.പ്രകൃതി ആസ്വാദനം എങ്ങനെയെന്ന് അധികം അറിയാത്ത കുട്ടികൾ പോലും പ്രകൃതിയെ ആസ്വദിക്കാൻ തുടങ്ങി. പ്രഭാതത്തിലെ കിളികളുടെ കലപില ശബ്ദവും, കുയിലിന്റെ കൂ.. കൂ.. ഗാനവും, കാറ്റടിക്കുമ്പോൾ ഇലകളിൽ നിന്നുണ്ടാകുന്ന മർമ്മര ശബ്ദവും ,പല വര്ണങ്ങളാൽ നിറഞ്ഞു നിൽക്കുന്ന പൂന്താട്ടത്തിലെ പുഷ്പങ്ങളും , അവയുടെയെല്ലാം വ്യത്യസ്തമായ സൗരഭ്യവും, ആ പുഷ്പങ്ങളിൽ തേൻ നുകരാനെത്തുന്ന വർണങ്ങളാർന്ന ചിത്രശലഭങ്ങളെയും അവർ കൗതുകത്തോടെ ആസ്വദിക്കാൻ തുടങ്ങി .ഇപ്പോൾ ഭൂമി വളരെയേറെ സന്തോഷവതിയാണ്. അങ്ങനെ ഭൂമി അമ്മക്ക് ഈ വൈറസ് മൂലം പകുതി വിഷമവും പകുതി സന്തോഷവും അനുഭവപെട്ടു . വൈറസ് മൂലം തന്റെ മക്കളോരോരുത്തരും മരണപ്പെടുകയും അതിന്റെ പിടിയിൽ അകപ്പെടുകയും ചെയുന്നതോർത്ത് വിഷമിക്കുകയും എന്നാൽ ഈ വൈറസ് മൂലം തന്റെ മക്കൾ പ്രകൃതിയിലേക്കിറങ്ങി പ്രകൃതിയെ പല വർണങ്ങളാൽ ഭംഗിയുള്ളതാക്കി പ്രകൃതിയെ ആസ്വദിക്കാൻ തുടങ്ങിയതോർത്ത് സന്തോഷിക്കുകയും ചെയ്യുന്നു .ഭൂമി അമ്മ ഈ വൈറസ് എത്രയും വേഗം ഇല്ലാതാകണമെന്നും അതോടൊപ്പം തന്റെ മക്കളാകുന്ന നമ്മൾ മനുഷ്യർ ഭൂമിയെ പുതു ജീവനുള്ളതാക്കി സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ സ്വന്തം അമ്മമാർ നമ്മളെ കുറിച്ച ഓർത്തു എപ്രകാരമാണോ വേദനകൾ അനുഭവിക്കുകയും വിഷമിക്കുകയും ചിലപ്പോഴൊക്കെ നമ്മളെ കുറിച്ചോർത് അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയുന്നത് അപ്രകാരം തന്നെയാണ് അമ്മയാകുന്ന നമ്മുടെ ഭൂമിയും നമ്മെ കുറിച് ഓർത്തു വിഷമിക്കുകയും വേദനിക്കുകയും ചിലപ്പോഴൊക്കെ നമ്മെ കുറിച്ചോർത്ത് അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയ സങ്കല്പങ്ങളാണിവ........ ❤️❤️❤️❤️❤️

റീബ വര്ഗീസ്
8 C എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം