എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ ചെറുക്കാം ചേക്കേറാം....?

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുക്കാം ചേക്കേറാം....?

ലോകം മുഴുവൻ ഭീതിയോടെ അഭിമുഖീകരിക്കുന്ന മഹാമാരി ആണ് കൊറോണ വൈറസ്. പണ്ടത്തേക്കാൾ ലോകം പുരോഗമിച്ചങ്കിലും ലോകത്തോടൊപ്പം രോഗങ്ങളും വളർന്നു. ഈ രോഗങ്ങളിൽ ഭൂരിപക്ഷവും വിരൽചൂണ്ടുന്നത് ശുചിത്വമില്ലായ്മ യിലേക്കാണ്. ഇന്ന് എവിടെ നോക്കിയാലും മാലിന്യങ്ങളാണ്. ഈ മാലിന്യങ്ങൾ സംസ്കരിക്കാതി രിക്കുന്നതിലൂടെ രോഗങ്ങൾ മാത്രമാണ് പ്രതിഫലമായി നമ്മൾക്ക് ലഭിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ആവശ്യമായ ഘടകങ്ങളിൽ ഏറ്റവും പ്രധാനം ശുചിത്വമാണ്.

  വ്യക്തി  ശുചിത്വം പാലിക്കേണ്ടത് രാവിലെയും വൈകിട്ടുമുള്ള ദിനചര്യകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. അതേപോലെതന്നെ വായും വൃത്തിയാക്കി വയ്ക്കണം. നനച്ച് നന്നായി ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കണം  . നഖങ്ങൾ വെട്ടി വൃത്തിയാക്കണം. കൈകൾ എപ്പോഴും വൃത്തിയാക്കി വയ്ക്കണം. വൃത്തിയുള്ള ഭക്ഷണം കഴിക്കണം ഇവയെല്ലാം വ്യക്തിശുചിത്വം ആയി കണക്കാക്കാം. അതേപോലെതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകളും മറ്റും  പെരുകാതിരിക്കാൻ  ശ്രമിക്കണം. മാലിന്യങ്ങൾ വലിച്ചെറിയുന്ന ഉചിതമായ രീതിയിൽ സംസ്കരിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും പരിസരം വൃത്തിയാക്കുന്നതിനു വേണ്ടി മാറ്റി വയ്ക്കണം. 
  ഇന്ന് നമ്മളെ വെല്ലുവിളിക്കുന്ന കൊറോണ യുടെ ഉത്ഭവവും  ശുചിത്വമില്ലായ്മ യിൽ നിന്നാണ് എന്ന് പറയാം. ചൈനയിലെ വുഹാനിലെ  മത്സ്യമാർക്കറ്റിലെ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നാണ് കൊറോണാ വൈറസിനെ ഉത്ഭവമെന്ന് മാധ്യമങ്ങളിൽ വായിച്ചു. ചുരുക്കത്തിൽ ശുചിത്വം എന്നത് ഒരു പരിധിവരെ രോഗങ്ങളെ ചെറുക്കുന്ന ഔഷധമാണ്. ആശുപത്രികൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുന്നതിനും പിന്നിൽ ശുചിത്വമാണ് അടിസ്ഥാനം എന്ന് ഞാൻ വിശ്വസിക്കുന്നു.കൊറോണ  കാലമാണല്ലോ ഈ സാഹചര്യത്തിൽ നാം ശുചിത്വം പാലിച്ചില്ലെങ്കിൽ നമ്മളും കൊറോണ യുടെ വലയിലാവും .ഇടയ്ക്കിടയ്ക്ക് സോപ്പോ ഹാൻഡ് വാഷോ  ഉപയോഗിച്ചു കൈകൾ  കഴുകി വൃത്തിയാക്കുക. സാനിറ്റയ്‌സറുകൾ ഉപയോഗിക്കുക .സാമൂഹിക അകലം പാലിക്കുക .കഴിവതും  വീട്ടിൽ തന്നെ കഴിയാൻ ശ്രമിക്കുക. പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് നിർബന്ധമായും ധരിക്കണം. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ഇവയെല്ലാം നാം അനുസരിച്ചാൽ  നമ്മൾക്ക് കൊറോണ ചെറുക്കാൻ സാധിക്കും. 
 ആരോഗ്യകരമായ ജീവിതം നയിക്കണമെങ്കിൽ  ശുചിത്വം അനിവാര്യമാണ്. നമുക്കൊരുമിച്ച് കൊറോണയെ ശുചിത്വത്തിലൂടെ നേരിടാം.
പവിത്ര ഉദയൻ
9 D എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം