എ.യു.പി.എസ്.മനിശ്ശേരി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പൊൻപുലരിക്കായി...

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ പൊൻപുലരിക്കായി...

ഇന്ന് സന്തോഷത്തിന്റെ പൊന്കിരണങ്ങൾ ഉദിച്ചുയരുന്ന പൊൻ പുലരിയല്ല നമുക്ക് മുന്നിൽ വിടരുന്നത്.. കൊറോണ അഥവാ കോവിഡ് 19 എന്ന മഹാ മരിക്കു മുന്നിൽ പകച്ചു നിൽക്കുകയാണ്നമ്മുടെ ലോകം. ഡിസംബർ 31ന് അങ്ങ് ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരി ഈ ലോകം മുഴുവൻ പടർന്നു പിടിക്കാൻ അധിക സമയം എടുത്തില്ല എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്. ദൈവത്തിന്റെ സ്വന്തം നാടായ ഈ കൊച്ചു കേരളത്തിലും എത്തിച്ചേർന്നു എന്നത് വേദനാജനകം ആണ്. വ്യക്തി ശുചിത്വം ആണ് ഈ രോഗത്തിന്റെ മുദ്രാവാക്യം. ആൾക്കൂട്ടത്തിൽ പോകാതെ ഇരിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടക്കിടെ സോ പ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശുചിയാക്കുക.. പുറത്തിറങ്ങുമ്പോൾ മുഖാ വരണം ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ നാം കൃത്യമായി പാലിക്കേണ്ടതാണ്. നമുക്ക് വേണ്ടി പോരാടുന്ന സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും ദിനംപ്രതിയുള്ള വാർത്തകൾ നമ്മളിലേക്ക് എത്തിക്കുന്ന മാധ്യമ പ്രവർത്തകരെയും നാം വിസ്മരിച്ചു പോകരുത്.
വികസിത രാജ്യങ്ങൾ പോലും മുട്ടുമടക്കിയ ഈ മഹാമാരിക്ക് മുന്നിൽ തോൽക്കാതിരിക്കാൻ നമുക്ക് ഒത്തൊരുമിച്ചു പൊരുതാം.. 'ഭയമല്ല.. ജാഗ്രതയാണ് പ്രധാനം '
നിപ്പ വന്നപ്പോഴും പ്രളയം വന്നപ്പോഴും തളരാത്ത മനസുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ നന്മക്ക് നമ്മുടെ കൊച്ചു കേരളം തന്നെ ലോകത്തിനു മാതൃകയാകുന്ന ഈ കാലത്ത് ഈ ലോക്ക് ഡൌൺ വീട്ടിൽ ഇരുന്നും സാമൂഹിക അകലം പാലിച്ചും സർക്കാരും ആരോഗ്യ പ്രവർത്തകരും നല്കുന്ന നിർദേശങ്ങൾ അനുസരിച്ചും നേരിടാം.
ഇനി വരുന്ന തലമുറയ്ക്ക് പറഞ്ഞു കൊടുക്കാനുള്ള മുത്തശ്ശിക്കഥയായി നമുക്ക് ഈ കാലത്തെ ആസ്വാദ്യകരമാക്കി മാറ്റാം.. ഒത്തൊരുമയോ ടെയും ജാഗ്രതയോടെയും നേരിട്ടാൽ ഏതു മഹാ മാരിയെയും നമുക്ക് തുടച്ചുമാറ്റാൻ കഴിയും എന്ന വിശ്വാസത്തോടെ നല്ലൊരു നാളെ വിടരും എന്ന ശുഭ പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം...
കൊറോണയിൽ നിന്ന് മോചനം നേടാം..
പ്രതിരോധിക്കാം...
അതിജീവിക്കാം.

 

വേദ രതീഷ്
4 A എ.യു.പി.എസ്.മനിശ്ശേരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം