എ.യു.പി.എസ്.മനിശ്ശേരി/ഉറുദു ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2019-20 ജൂൺ മാസത്തിൽ തന്നെ ഇഖ്ബാൽ ഉർദു ക്ലബിന്റെ ഉദ്ഘാടനം റിട്ടയേർഡ് ഹെഡ്മാസ്റ്റർ സി.വിനോദകുമാരൻ നിർവ്വഹിച്ചു. ക്ലാസ്സ്‌ തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിച്ച്‌ അല്ലാമാ ഇഖ്‌ബാൽ ടാലന്റ് മീറ്റിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു. അഞ്ചാം ക്ലാസിൽ നിന്ന് വിഷ്ണു, അമൃതേഷ്, ആറാം ക്ലാസിൽ നിന്ന് ഹിത മനോജ്, ശ്രുതിലക്ഷ്മി, മാളവിക എന്നിവരും ഏഴാം ക്ലാസിൽ നിന്ന് ആദിത്യൻ പി ഗിരീഷ്, സ്നേഹമോൾ, അഭിനന്ദ് കൃഷ്ണൻ, അലൻ അനീഷ് എന്നിവരും പങ്കെടുത്തു. ടാലന്റ് മീറ്റിൽ കുട്ടികളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു. ആറ് ഏഴ് ക്‌ളാസുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സബ്ജില്ലാ കലോത്സവത്തിൽ സ്നേഹമോൾ കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംഘഗാനം, ഉർദു പദ്യം ചൊല്ലൽ, ഉർദു ക്വിസ് എന്നിവയിൽ രണ്ടാം സ്ഥാനം നേടിക്കൊണ്ട് അഗ്രിഗേറ്റ് ഒന്നാം സ്ഥാനം തന്നെ നേടി. ഒറ്റപ്പാലം ഉപജില്ലാ അല്ലാമാ ഇഖ്‌ബാൽ ഫുട്ബാൾ ടൂർണമെന്റിലും മികച്ച ടീമുകളിൽ ഒന്നായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

ഒറ്റപ്പാലം സബ്ജില്ലാ കലോത്സവത്തിൽ

അഗ്രിഗേറ്റ് ഒന്നാം സ്ഥാനം

അല്ലാമാ ഇഖ്‌ബാൽ ടാലന്റ് മീറ്റിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.

2020-21

കേരള ഉറുദു ടീച്ചേഴ്സ് അക്കാഡമി കൗൺസിലിനെ കീഴിൽ റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു.