എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/ഒത്തൊരുമിച്ച് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമിച്ച് പോരാടാം


അനുഭവകുറുപ്പ് ..........ഞാൻ  അവധി കാലത്തെ വരവേൽക്കുവാനായി ഒരുങ്ങുകയായിരുന്നു. മനോഹരവു०, സന്തോഷവു०,സുഖമുള്ളതുമായ അവധികാലത്തിൽ സന്തോഷിക്കാനായി കുറെ കാര്യങ്ങൾ മനസിൽ കുറിച്ചുവച്ചിരുന്നു. അപ്പോഴാണ് എല്ലാ० ശൂന്യമാക്കികൊണ്ട്ലോകത്തെ നടുക്കിയ മഹാമാരിയായ കൊറൊണ എന്ന മഹാവിപത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നത്.  അങ്ങനെ നമ്മുടെ രാജ്യത്തു० കൊറോണ വ്യാപന० എത്തിയത്തോടെ ഗവൺമെൻറ് നിർദ്ദേശപ്രകാര० ആദ്യമായാണ്  പരീക്ഷ എഴുതാതേ സ്ക്കൂളുകൾ അടക്കുന്നത്. പിന്നീട് ഗവൺമെൻറ് നിർദ്ദേശപ്രകാര० എല്ലാ പരിപാടികളു० മാറ്റിവച്ചു എന്നറിഞ്ഞതോടെ സന്തോഷിക്കാനു०, ആസ്വദിക്കുവാനുമുള്ള ആഗ്രഹ० ഇല്ലാതെയായി.  വീണ്ടു० ഗവൺമെൻറ് നിർദ്ദേശപ്രകാര० ലോക്ക് ഡൗൺ എന്ന അടച്ചിടൽ പദ്ധതി രാജ്യത്ത് നടത്തിയത് കൊവിഡ് 19 എന്ന കൊറോണയെ ചെറുത്തുതോൽപിക്കാനും സാമൂഹ്യവ്യാപനം തടയുന്നതിനും ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശം പാലിച്ച് വീട്ടിലിരിക്കാൻ തുടങ്ങി. അപ്പോഴാണ് കൊറോണ കേരളത്തിലേക്കും പ്രവേശിച്ചു എന്നറിഞ്ഞത്. മരണനിരക്ക് 1,2,3 എന്ന നിലയിൽ ഉയർന്നുകൊണ്ടിരുന്നു എന്ന വാർത്തകൾ ഞാനും  എൻെറ വീട്ടുക്കാരും അറിഞ്ഞുതുടങ്ങി. അതോടെ അരോഗ്യപ്രവർത്തകരും, പോലീസും, മറ്റു സഹായസംഘടനകൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിൽ അടച്ചിരിപ്പായി. അങ്ങനെയിരിക്കയാണ് ആഹാരം കിട്ടാത്തവർക്കായി സാമൂഹികഅടുക്കള എന്ന പദ്ധിയിൽ എൻെറ കുടുംബത്തിലെ ആളുകൾ ഉണ്ട് എന്നത് കൊണ്ട് ഞാൻ സന്തോഷിക്കുന്നു. ലോകത്തെ വിറപ്പിച്ച കൊവുഡ് 19 എന്ന കൊറേണയേ നമ്മുടെ രാജ്യം പരമാവധി പിടിച്ചു നിർത്തി എന്നത് എനിക്ക് വളരെ സന്തോഷം നൽകുന്നു. നമ്മുടെ കേരളത്തിലെ ആരോഗ്യപ്രവർത്തകർക്കും, പോലീസിൽ ജോലിചെയ്യുന്നവർക്കും എൻെറ നന്ദിയും രേഖപ്പെടുത്തുന്നു. ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചുനീക്കുന്നതിനുവേണ്ടി ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് നമ്മുടെ നാടിനെ രക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പോരാടാം ഒന്നിച്ച് നേരിടാം കൊറോണയെ പടികടത്താം എന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു.

ജിനിഷപ്രകാശ്
5A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം