എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ആത്മകഥ

ഞാൻ കൊറോണ. നിങ്ങൾ എനിക്ക് പുതിയ പേര് തന്നു COVID-19. ചൈനയിലെ ഒരു കാട്ടിൽ മൃഗങ്ങളുടെ ശ്വാസകോശത്തിലായിരുന്നു എന്റെ താമസം. അങ്ങനെയിരിക്കെ കുറച്ച് മനുഷ്യർ വന്ന് മൃഗങ്ങളെ വേട്ടയാടി വുഹാനിലെ ചന്തയിൽ കൊണ്ടുവന്നു. പുറം ലോകം കണ്ട ഞാൻ 'ഒരു മനുഷ്യന്റെ ഉള്ളിൽ കയറിക്കൂടി .ആഹാ ആദ്യമായി ഒരു പുതിയ താവളം .എന്റെ കൂട്ടത്തിലുള്ളവർക്ക് പെട്ടന്ന് വളരാൻ പറ്റിയ ചുറ്റുപാട്. അവൻ തുമ്മിയപ്പോഴും ചുമച്ചപ്പോഴും ഒക്കെ എന്റെ കൂട്ടുകാർ പുറത്ത് വന്നു. ശരീരസ്രവങ്ങളിലൂടെയാണ് ഞാൻ പടരുന്നത് വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാവാം. ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലും രോഗം പടരും

            ഷാങ് ഷിയാൻ എന്നൊരു ചൈനീസ് ഡോക്ടർ ഡിസംബറിൽ എന്നെ തിരിച്ചറിഞ്ഞ് ആരോഗ്യ വകുപ്പിനോട് പറഞ്ഞതാ. എന്റെ ഭാഗ്യം! അവരത് കാര്യമായി എടുത്തില്ല. അപ്പോഴേക്കും5000 ത്തോളം പേരിൽ ഞാനും എന്റെ കൂട്ടുകാരും ചേക്കേറി.കറങ്ങി നടന്നിരുന്ന മനുഷ്യരെയൊന്നും വഴിയിൽ ഇപ്പോൾ കാണാനില്ല. ആരാധനക്ക് പോകണ്ട

ജോലിക്ക് പോകണ്ട വീടിന്റെ പുറത്ത് ആരും തന്നെ ഇല്ല. ഉള്ളവരൊക്കെ അകലം പാലിക്കുന്നു. കുട്ടികളൊക്കെ വീട്ടിലിരിക്കാൻ പഠിച്ചു.പന്തുകളിക്കാനും പഠിക്കാനും ഒന്നും പോകണ്ട. പക്ഷെ പലരും പുതിയ പരീക്ഷണങ്ങളും പച്ചക്കറികൃഷിയും ഒക്കെ തുടങ്ങിയത് ഞാൻ കാരണമാണത്രെ. വീട്ടിലെ എല്ലാവരും ഒത്തൊരുമിക്കാനും ഞാൻ കാരണമായിന്നു കേൾക്കുന്നു പുറത്തിറങ്ങുന്ന ആളുകളൊക്കെ മാസ്ക്ക് ധരിക്കുന്നു. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുന്നു പലർക്കും ഇല്ലാത്ത ശീലങ്ങൾ ഒക്കെ തുടങ്ങി

               കുറഞ്ഞ സമയം കൊണ്ട് കുറേ രാജ്യങ്ങൾ എനിക്ക് കാണാൻ പറ്റുമെന്ന് കരുതിയതേയില്ല. ജർമനി, ഇറ്റലി, അമേരിക്ക, ഇറാൻ, യൂറോപ്പ് ഇനി വളരെ കുറച്ച് രാജ്യങ്ങൾ കൂടെയുള്ളൂ എനിക്ക് കാണാൻ. അങ്ങനെയിരിക്കെയാണ് ഞാൻ ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെത്തിയത്. അവിടെ പക്ഷേ എനിക്ക് വേണ്ട പോലെ പടരാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അവിടെ ആദ്യം തന്നെ മനുഷ്യർ സാമൂഹിക അകലം പാലിച്ചു. എന്നെ തുരത്തി. എങ്കിലും കുറച്ചു പേരെ മരണത്തിലേക്ക് തള്ളിയിട്ടു. എന്തൊക്കെയായാലും ലോകത്തിന് ഇപ്പോൾ എന്നെ പേടിയാ. അമേരിക്കയിൽ ഞാൻ പടർന്നു പിടിക്കുകയാണ്. രോഗികളെ കൊണ്ട് നിറഞ്ഞു മരണം കൂടി വരുന്നു.ഹ.ഹ.ഹ ആരോഗ്യവകുപ്പുകാരും സയന്റിസ്റ്റുകാരും എനിക്കുള്ള മരുന്ന് ഉണ്ടാക്കാനുള്ള ഓട്ടത്തിലാ ഓടട്ടെ ഓടട്ടെ .മരുന്ന് കണ്ടു പിടിക്കുന്നതു വരെ ഞാനെന്റെ ജൈത്രയാത്ര തുടരും


നന്ദന.പി.എസ്
5 A എ.യു.പി.എസ്.വള്ളിക്കോട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ