എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം: നാം എങ്ങനെ രോഗികളാകുന്നു അതിനെ എങ്ങനെ നേരിടാം.

നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ധാരാളം ജീവകങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മൾ കിട്ടിയതെല്ലാം വാരിവലിച്ചു കഴിക്കാതെ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ കഴിക്കണം ശ്രദ്ധിക്കൂ....... നമ്മുടെ വീട്ടിൽ നിന്നും കിട്ടുന്ന ഇലക്കറികളിൽ ധാരാളം " ജീവകം എ " അടങ്ങിയിട്ടുണ്ട്. അവ കണ്ണിന്റെ കാഴ്ചശക്തിക്ക് അത്യാവശ്യഘടകമാണ്. " ജീവകം എ " യുടെ കുറവുണ്ടാകുമ്പോഴാണ് കണ്ണിന് " നിശാന്ധത " എന്ന രോഗം ഉണ്ടാകുന്നത്. തവിടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് " ജീവകം ബി " യുടെ അളവ് വർധിപ്പിക്കാൻ സഹായകമാണ്. " ജീവകം ബി " യുടെ കുറവ് " ബെറി ബെറി " എന്ന രോഗത്തിന് കാരണമാകുന്നു. നാരുകളടങ്ങിയ ഭക്ഷണവും ആഹാരത്തിൽ ഉൾപ്പെടുത്തണം. നാം പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. അവയിൽ " ജീവകം സി " അടങ്ങിയിട്ടുള്ളതിനാൽ " സ്കർവി " എന്ന രോഗത്തെ പ്രതിരോധിക്കുന്നു. സൂര്യപ്രകാശത്തിൽ നിന്നും കിട്ടുന്ന ജീവകം ആണ് " ജീവകം ഡി ". കണ എന്ന രോഗത്തെ ഇത് ചെറുക്കുന്നു. പാൽ പയർ ഇവയിൽ ധാരാളം മാംസ്യം അടങ്ങിയിട്ടുണ്ട്. ദിവസവും നമ്മൾ വ്യായാമം ചെയ്യണം. ധാരാളം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. ദിവസത്തിൽ ഇടക്കിടെയുള്ള സ്നാക്സ് തീറ്റയും ഉറക്കവും പൊണ്ണത്തടി അലസത എന്നിവക്ക് കാരണമാകുന്നു. ഭക്ഷണസാധനങ്ങൾ വൃത്തിയായി അടച്ചു വെക്കണം. ഭക്ഷണസാധനങ്ങളിൽ ഈച്ചയിരുന്നാൽ കോളറ രോഗം പിടികൂടാൻ സാധ്യത ഉണ്ട്. നാം കൃഷിചെയ്യുമ്പോൾ മാരകമായ രാസവളപ്രയോഗം ഒഴിവാക്കി ജെയ്‌വവളങ്ങൾ ഉപയോഗിക്കുക. നമ്മുടെ വീട്ടിൽ പച്ചക്കറി മാലിന്യങ്ങൾ സംസ്കരിച്ച് കമ്പോസ്റ്റു വളമായി ഉപയോഗിക്കാം. കൈകൾ ഇടയ്ക്കിടെ സോപ്പ്‌ ഉപയോഗിച്ച് കഴുകുക. തുമ്മുമ്പോൾ മുഖം തൂവാല കൊണ്ട് മറച്ചു പിടിക്കുക. ജലദോഷം വായുവിലൂടെ പകരുന്ന രോഗമാണ്. നമ്മൾ ചെറിയ ചെറിയ ജോലികൾ ചെയ്ത് ആരോഗ്യം മെച്ചപ്പെടുത്തണം. രാവിലെ എഴുന്നേറ്റതും ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം. എരുവ്, പുളിപ്പ്, മധുരം എന്നിവ അമിതമായി കഴിക്കരുത്. ഉറക്കത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. മതിയായ ഉറക്കം ആരോഗ്യത്തിന്റെ ഭാഗമാണ്. നല്ല ആരോഗ്യത്തിനു ദിവസവും എട്ട് മണിക്കൂർ ഉറങ്ങണം.


സംഗവി. പി. വി
4 A എ.യു.പി.എസ്.വള്ളിക്കോട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത