എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/ആഹാരവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ആഹാരവും ആരോഗ്യവും

ആരോഗ്യത്തിന് നല്ല ആഹാരം കൂടിയേതീരൂ. സമീകൃതാഹാരം കഴിക്കുന്നത് ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്നു. പച്ച ,മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പഴങ്ങളിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ പ്രതിരോധ ശക്തി കൂട്ടുന്നു. അതുപോലെ നമുക്ക് പരിചിതമായ ചീര, പപ്പായ, ക്യാരറ്റ്, മുരിങ്ങയില, കാബേജ് എന്നിവയിൽ ബീറ്റാ കരോട്ടീൻ ,ജീവകം എ എന്നിവ സുലഭമാണ്. കാബേജ് ,ഉള്ളി ,വെളുത്തുള്ളി എന്നിവ ആമാശയ സംബന്ധമായും കുടൽ സംബന്ധമായുമുള്ള രോഗങ്ങളെ ചെറുത്തുനിൽക്കാൻ സഹായിക്കുന്നു. പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ ,കിഴങ്ങുകൾ എന്നിവ ആന്റി ഓക്സിഡൻ്റുകൾ ആകയാൽ ശരീരത്തിന്റെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നു. അതോടൊപ്പം അകാല വാർദ്ധക്യത്തെ തടയുകയും ചെയ്യുന്നു.

മുഹമ്മദ് അൻഫാസ്
7 A എ യു പി എസ് തോട്ടേക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം