എ.യു.പി.എസ് അയിരൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എട്ടു കെട്ടിടങ്ങളിലായി യുപി തലത്തിൽ 14 ക്ലാസ് മുറികളും എൽ പി തലത്തിൽ 10 ക്ലാസ് മുറികളുമുണ്ട്. കൂടാതെ ലൈബ്രറി, ലാബ് എന്നിവയും അടുക്കള, കിണർ, കുടിവെള്ള സൗകര്യങ്ങൾ, മൂത്രപ്പുരകൾ, ഭക്ഷണ ഹാൾ, സ്റ്റേജ്, ഗ്രൗണ്ട്, ചുറ്റുമതിൽ തുടങ്ങി കുട്ടികൾക്ക് പഠനത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ അത്യാവശ്യം സൗകര്യങ്ങൾ നിലവിൽ സ്കൂളിനുണ്ട് .

പ്രൊജക്ടർ, കമ്പ്യൂട്ടറുകൾ മറ്റു അനുബന്ധ പഠനോപകരണങ്ങളും സ്കൂളിലുണ്ട്. കുട്ടികൾക്ക് പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കാൻ വിശാലമായ ജൈവ വൈവിധ്യ പാർക്ക്, അക്വേറിയം, പൂന്തോട്ടം എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ആവാസ വ്യവസ്ഥയെ കുറിച്ച് പഠിക്കാൻ ഇത് ഉപകരിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം