എ.യു.പി.എസ് എറിയാട്/അറബി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

*അറബി ക്ലബ് എ.യു.പി.എസ് എറിയാട്

എറിയാട് സ്കൂളിൽ വളരെ വ്യവസ്ഥാപിതമായി നടന്നുകൊണ്ടിരിക്കുന്ന അറബി ക്ലബ്ബിൽ 150 മെമ്പർമാരും 30 എക്സിക്യൂട്ടീവ് അംഗങ്ങളുമാണുള്ളത്. ക്ലബ്ബ് അംഗങ്ങൾക്ക് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. അദ്ധ്യായന വർഷത്തിൽ തുടക്കത്തിൽ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും പ്രസിഡൻറ്,സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിപുലമായ പരിപാടികൾ നടത്തി. വാർഡ് മെമ്പർ സലീഫ് ഉദ്ഘാടനം ചെയ്തു. പ്രദർശന വേളയിൽ ക്ലബ്ബ് അംഗങ്ങൾ പരിപാടികൾ അവതരിപ്പിച്ചു. വിവരണങ്ങൾ നൽകി. അറബി ക്ലബ്ബിന്റെ കീഴിൽ മൂന്നുമാസത്തിലൊരിക്കൽ സ്കൂൾ മാഗസിൻ തയ്യാറാക്കുന്നുണ്ട്. സബ്ജില്ലാ തലത്തിൽ നടക്കുന്ന മുഴുവൻ മത്സരങ്ങളിലും അറബി ക്ലബ് അംഗങ്ങൾ പങ്കെടുക്കുന്നു.