എ.യു.പി.എസ് എറിയാട്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി; എ.യു.പി.എസ് എറിയാട്

       കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ വളർച്ചയിൽ കാര്യമായ പങ്കു വഹിക്കുന്ന വിദ്യാരംഗം സ്കൂളിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.രചനാപരമായ കഴിവുകളുള്ള കുട്ടികളെ സ്കൂൾതലത്തിൽ പരിശോധന നടത്തി കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകി വരുന്നു. ഇതിന്റെ ഭാഗമായി 'അഭിനയക്കളരി' സംഘടിപ്പിച്ചു. അഭിനയകലയിൽ താൽപര്യമുള്ള കുട്ടികൾക്ക് മികച്ച അഭിനേതാക്കളെയും പ്രവർത്തകരെയും കൊണ്ടുവന്ന് രണ്ട് ദിവസത്തെ റസിഡൻഷ്യൽ പരിശീലനം നൽകി.കഥ കവിത എന്നിവയിൽ താല്പര്യം ഉള്ള കുട്ടികൾക്ക് വേണ്ടി 'മഷിത്തണ്ട് '  എന്ന പേരിൽ രണ്ടുദിവസത്തെ ശിൽപശാല സംഘടിപ്പിച്ചു. അതിൽ നിന്ന് മികച്ച കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു.സമ്പന്നരായ പരിശീലകരുടെ സാന്നിധ്യം കുട്ടികളുടെ പ്രതിഭയ്ക്ക് മാറ്റ് കൂട്ടി .റിയലിസ്റ്റിക്കായ അഭിനയത്തിന് പ്രാധാന്യമുള്ള ഈ കാലത്ത് നാടകത്തിലേക്കും സിനിമയിലേക്കും കുട്ടികളെ കണ്ടെത്തുക എന്നത് സ്കൂളിൻറെ തന്നെ സർഗാത്മകമായ ആവശ്യമായി പരിഗണിച്ചുകൊണ്ട് ഒരു തീയേറ്റർ ഗ്രൂപ്പ് ഉണ്ടാക്കി അതിനു നിരന്തരമായി പരിശീലനം കൊടുക്കാൻ തീരുമാനിച്ചു.അതിലേക്കുള്ള  കുട്ടികളെ തിരഞ്ഞെടുക്കാൻ ഒരു ആക്ടിംഗ് സെലക്ഷനും ഈ അധ്യയനവർഷത്തിൽ സംഘടിപ്പിച്ചു. അധ്യാപകർക്കിടയിൽ സാഹിത്യ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു 'സായാഹ്ന സാഹിത്യ കൂട്ടായ്മ' ആഴ്ചയിൽ ഒരുതവണ സ്കൂൾ അങ്കണത്തിൽ നടത്തിവരുന്നു. കലയിലും സാഹിത്യത്തിലും പൊതു ഇടത്തിൽ തന്നെ പേരെടുത്ത അനവധി അധ്യാപകർ ഉള്ള നമ്മുടെ സ്കൂളിൽ റിസോഴ്സ് പേഴ്സൺസ് ആയി ഇവരെ തന്നെ ഉപയോഗിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്