എ.യു.പി.എസ് തൂവൂർ തറക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


                             പചാരികമായ യാതൊരു പ്രാഥമിക വിദ്യാഭ്യാസ സൗകര്യവും ഇല്ലാതിരുന്ന 20 താം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ വിദ്യാഭ്യാസവും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 മുതൽ തുവ്വൂർ അധികാരിയായിരുന്ന ശ്രീ. കുരിയാടി നാരായണൻ നായരുടെ പരിശ്രമഫലമായി ശ്രീ.തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിന്റെ മാളികയിൽ (ഇപ്പോഴത്തെ തറക്കൽ എ.യു.പി.സ്കൂൾ) മാപ്പിളബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി .സ്കൂളും ശ്രീ.കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കരുടെ വക കെട്ടിടത്തിൽ (ഇന്നത്തെ ഗവ.എൽ.പി.സ്കൂൾ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി. സ്കൂളും സ്ഥാപിച്ചാണ് തൂവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കമായത്. 1930ൽ ഈ വിദ്യാലയങ്ങളുടെ നിയന്ത്രണം ജില്ലാ വിദ്യാഭ്യാസ ബോർഡിൽ നിക്ഷിപ്തമായി.1948-49 കാലഘ ട്ടത്തിൽ സ്കൂൾ പരിശോധനക്ക് വന്ന സിനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ഒരു ഫർലോംഗ് പരിധിയിൽ രണ്ട് എൽ.പി സ്കൂളുകൾ ആവശ്യമില്ലെന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാന ത്തിൽ കുട്ടികൾ കുറവുണ്ടായിരുന്ന എൽ.പി. സ്കൂൾ നിർത്തലാക്കി . ജില്ലാ പ്രസിഡണ്ടിന് നിവേദനം സമർപ്പിച്ചതിന്റെ ഫലമായി നിർത്തലാക്കിയ ഹിന്ദി എൽ.പി.സ്കൂളിന് പകരം 1952 ൽ അക്കരക്കുളത്ത് ഒരു ഗവ : മാപ്പിള എൽ.പി.സ്കൂൾ തുടങ്ങി .  
                                  ശ്രീ . തറക്കൽ ശങ്കരനുണ്ണിയുടെ മാനേജ്മെന്റിൽ കോട്ടയിൽ അബ്ദുള്ള മുസ്ല്യാരുടെ കെട്ടിടത്തിൽ 10/7/1951 ൽ ഒരു എലിമെന്ററി സ്കൂൾ പ്രവർത്തനം ആരംഭിച്ചു . ശ്രീ . കണ്ടമംഗലത്ത് രാമൻകുട്ടി നായരുടെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഹിന്ദു സ്കൂൾ നിർത്തലാക്കി അക്കരക്കുളത്ത് പുതിയ എൽ.പി.സ്കൂൾ ആരംഭിക്കുകയും തറക്കൽ കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഗവ : മാപ്പിള എൽ.പി.സ്കൂൾ ശ്രീ രാമൻകുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി തുവ്വൂർ ഗവ:എൽ.പി.സ്കൂൾ എന്ന പേരിലും പ്രവർത്തനം തുടങ്ങി . കോട്ടയിൽ അബ്ദുള്ള മുസ്ല്യാരുടെ കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന എലി മെന്ററി സ്കൂൾ തറക്കൽ കെട്ടിടത്തിലേക്ക് മാറ്റി തറക്കൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം തുടങ്ങി . 1959 ൽ കെ ഇ ആർ . നിലവിൽ വന്നപ്പോൾ എലിമെന്ററി സ്കൂൾ നിർത്ത ലാക്കി തുവ്വൂർ തറക്കൽ എ.യു.പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു . 
                                 വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുക എന്ന ലക്ഷ്യത്തോടു കൂടി നൂൽനൂപ്പും നെയ്ത്തും ഈ വിദ്യാലയത്തിൽ കുറേക്കാലം അഭ്യസിച്ചിരുന്നു.
   നിരന്തരം നേരിടുന്ന പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് സമൂഹത്തിനും രാജ്യത്തിനും മുതൽക്കൂട്ടായി പ്രതിഭകളെ സൃഷ്ടിച്ചു സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനാവുന്നുണ്ട്. അതു കൊണ്ട് തന്നെ സങ്കീർണ്ണമായ വർത്തമാനകാല പരിതസ്ഥിതികളിൽ ദിക്കറിവിന്റെ പ്രത്യാശാപൂർണമായ ധ്രുവനക്ഷത്രമായിത്തീരുന്നു നാടിന്റെ വിളക്കായ ഈ വിദ്യാലയം.