എ.യു.പി.എസ് തേഞ്ഞിപ്പലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അന്നത്തെ കാലത്ത് ഒരു എഴുത്തുപള്ളിക്കൂടമായിട്ടായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം. അന്നത്തെ സ്കൂൾ മാനേജറായിരുന്ന ശ്രീ. ഗോവിന്ദനുണ്ണി ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഇന്ന് 1 മുതൽ 7വരെ യുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമായി അത് വളർന്നു.18 ഡിവിഷനുകൾ ഇവിടെ ഉണ്ട്.നാടൊട്ടുക്ക് ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ..യു.പി സ്കൂൾ തേഞ്ഞിപ്പലം.21 സ്റ്റാഫും650വിദ്യാർത്ഥികളും 16 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു.ഈ വിദ്യാലയത്തിനടുത്ത് ഒരു പഴയ ഇല്ലം സ്ഥിതി ചെയ്യുന്നതു കൊണ്ട് ഈ വിദ്യാലയത്തെ ഇല്ലത്ത് സ്കൂൾ എന്നറിയപ്പെടുന്നു.