എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ഇനിയും വരല്ലേ!

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയും വരല്ലേ!

  
വ്യാധി വ്യാധി മഹാവ്യാധി
ലോകമാദ്യമായി കണ്ടൊരു മഹാവ്യാധി.
ലോകം തകർത്തൊരു മഹാവ്യാധി.
കൊറോണയെന്ന ഈ മഹാവ്യാധി,
കവർന്നെടുത്തൂ മനുഷ്യർതൻ ജീവൻ.
ആ വാർത്തകേട്ട നിമിഷമതാ എന്റെ
മിഴികൾ നിറഞ്ഞു, ഞാനറിയാതെ തേങ്ങി.
കൊറോണയാൽ കേരളനാടെന്ന പറുദീസ
മാസ്കും ധരിച്ചു, കൈകളും കഴുകി.
കൊറോണതൻ വ്യാപനത്തെക്കുറിച്ച്,
ലോകം മുഴുവനും കേട്ടുനിൽക്കുന്നു.
സാധുജനങ്ങൾക്ക് സേവനം നൽകുവാൻ,
എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നു.
ഹിന്ദുവും, ക്രിസ്റ്റ്യനും, മുസ്ലിംങ്ങളും,
സോദരായ് തീർന്നൊരു നിമിഷങ്ങൾ.
മറക്കില്ല ഞാൻ ഈ നിമിഷങ്ങൾ
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ,
മനുഷ്യത്വം തിരിച്ചറിഞ്ഞ ദിനങ്ങൾ.
കോടിക്കണക്കിന് ഹൃദയങ്ങളെ തേങ്ങിക്കരയിച്ച,
 കൊറോണേ, നിന്നോടപേക്ഷിക്കുന്നു ഞാൻ
ഇനിയും വരല്ലേ! ഈ ഭൂമിയേക്കൊല്ലും
കൊലയാളിയായി, കാലനായി.

നന്ദന ആനന്ദ്
10 സി എ. എം .എ എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത