എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കോവിഡ് -19 രോഗവും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19 രോഗവും പ്രതിരോധവും
സാർസ് വൈറസുമായ് അടുത്ത ബന്ധമുള്ള ഒരു വൈറസ് (SARS-Cov-2)മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കോവിഡ് 19.2019-20 ലെ കൊറോണ രോഗം പൊട്ടിപൊറപ്പെടാൻ കാരണം ഈ സാർസ് കോവ് 2 വൈറസാണ്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴോ മൂക് ചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗാണു സംക്രമണമുണ്ടാകുന്ന സമയം മുതൽ രോഗ ലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെ ആണ്.

വ്യക്തി ശുചിത്വം പാലിക്കുക,രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റോളം നന്നായി കഴുകുക, ആൾകൂട്ടം ഒഴിവാക്കുക എന്നിവ രോഗ പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമക്കുമ്പോൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണു വ്യാപനം കൊറേ ഏറെ തടയാം. രോഗബാധിതരിൽ പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം. ഇത് മറ്റു അവയവങ്ങളുടെ പ്രവർത്തനം നിൽക്കാൻ കാരണമാകാം. ഇതിനു വാക്‌സിനോ നിർദിഷ്ട ആന്റി വൈറൽ ചികിത്സയോ ഇല്ല. 1 ശതമാനം മുതൽ 4 ശതമാനം വരെ മരണനിരക് കണക്കാക്കുന്നു. രോഗബാധിതരുടെ പ്രായമനുസരിച് മരണനിരക് 15.1 വരെ ആകാം. മനുഷ്യരിൽ കൊറോണ വൈറസ് അണുബാധയ്ക് ചികിൽസിക്കാൻ ഒരു മരുന്നും ഇതുവരെ അംഗീകരിച്ചിട്ടില്ല. ലോകമെമ്പാടും പല തരത്തിലുള്ള ചികിത്സ പദ്ധതികളും മരുന്നുകളും കണ്ടെത്തി വരുന്നുണ്ടെങ്കിലും അവയൊന്നും കൊറോണ വൈറസിനെ തുരത്താൻ ഫലപ്രദമല്ല. എങ്കിലും താഴെ പറയുന്നവ പാലിച്ചാൽ കൊറച്ചൊക്കെ ഈ രോഗത്തെ പ്രതിരോധിക്കാം. 1.വീട്ടിൽ തന്നെ താമസിക്കുക. 2.യാത്രകളും പൊതു പ്രവർത്തനങ്ങളും ഒഴിവാക്കുക. 3.പൊതു പരിപാടികൾ മാറ്റി വയ്ക്കുക. 4.സോപ്പ് വെള്ളം ഉപയോഗിച്ച് കൈ കഴുകുക. 5.കഴുകാത്ത കൈകളാൽ കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക. 6.നല്ലയിനം മുഖമൂടി ധരിക്കുക.


ധനുഷ് കെ വി
7 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം