എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ നല്ല നാളേയ്ക്ക് വേണ്ടി സംരക്ഷിക്കാം പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്ക്ക് വേണ്ടി സംരക്ഷിക്കാം പരിസ്ഥിതിയെ
നല്ല നാളേയ്ക്ക് വേണ്ടി സംരക്ഷിക്കാം പരിസ്ഥിതിയെ

പരിസ്ഥിതി നാശം ഉയർത്തുന്ന ഭീഷണിയുടെ ആക്കം വർധിക്കുമ്പോൾ നാം പരിസ്ഥിതി സംരക്ഷണത്തെ പറ്റി ചിന്തിച്ചു പോകുന്നു.പരിസരമെന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ കാണേണ്ടത്. പരിസര മലിനീകരണം ഉയർത്തുന്ന അപകട സാധ്യതകളെക്കാൾ എത്രയോ ഭീകരമാണ് പരിസ്ഥിതിനാശം ഉണ്ടാക്കുന്ന അപക sങ്ങൾ! പ്രപഞ്ചത്തിൻ്റെ സത്തയും അസ്തിത്വവും നിലനിർത്തുന്നത് പരിസ്ഥിതിയാണ്. പ്രപഞ്ചത്തിൻ്റെ സുസ്ഥിതി തന്നെ തകർന്നു പോകുന്ന അവസ്ഥയാണ്. പരിസ്ഥിത് നശിച്ചാൽ ഉളവാകുന്ന കൊടിയ ദുരന്തം പ്രപഞ്ച ജീവജാലങ്ങളും ഭൂമിയുടെ നിലനിൽപ്പും ശിഥിലമാകുന്ന ഭാവിക്കൊരു ഭീഷണിയായി മുന്നിൽ നിൽക്കുന്ന ഈ ആഗോള ദുരന്തം മനുഷ്യൻ്റെ നികൃഷ്ടമായ ജീവിതരീതികളാൽ അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ്റെ മാത്രം വികൃമായ പെരുമാറ്റം കൊണ്ടാണ് പരിസ്ഥിതി മാറ്റം സംഭവിക്കുന്നത്. എന്നോർക്കുമ്പോൾ " മനുഷ്യൻ ഭൂമിയുടെ ക്യാൻസർ " എന്ന് വിശേഷിപ്പിച്ച ചിന്തകനെ അനുസ്മരിച്ചു പോകുന്നു. തത്വദീക്ഷയില്ലാതെ വനങ്ങൾ നശിപ്പിക്കുന്നതു നിമിത്തം അന്തരീക്ഷത്തിൻ്റെ പരിസ്ഥിതി തകരുന്നു. മനുഷ്യൻ്റെ ശ്വാസകോശം വൃക്ഷത്തിലും ,വൃക്ഷത്തിൻ്റെ ശ്വസന ദ്രവ്യം മനുഷ്യരിലുമാണ് .പരിഷ്കൃതമായ ഏതെങ്കിലും ആശയത്തിൻ്റെ പേരിൽ യാതൊരു തത്വദീക്ഷയില്ലാതെ സ്ഥാപിക്കപ്പെടുന്ന വ്യവസായശാലകളും, പദ്ധതികളും അന്തരീക്ഷ മലിനീകരണത്തെ വൻതോതിൽ ഉണ്ടാക്കുന്നു. ഭൂമിക്ക് കവചമായി മാരക രശ്മികളുടെ ആഘാതങ്ങളെ തടഞ്ഞു നിർത്തുന്ന ഓസോൺ പാളിക്ക് ക്ഷതം സംഭവിച്ചിരുക്കുകയാണ് പല മാരക രോഗങ്ങൾക്കും ഇത് കാരണമാകുന്നു. കരളും മിഴിയും കവർന്നു മിന്നിയ കറയറ്റ സദ് ഗ്രാമഭംഗിയും നാഗരിക വികസനവും ഇന്ന് കൊടിയ ഊഷ്മാവിൽ തിളച്ചു പറ്റി പോകുന്നു മനുഷ്യനിലെ മ്യദുലഭാവങ്ങൾ നശിച്ച് സാക്ഷരതയേറി രാക്ഷസൻമാരായി തല തിരിയുന്ന തലമുറ പെരുകിവരുകയാണ് തടകങ്ങൾ ,കിണറുകൾ ,നദികൾ ,സമദ്രങ്ങൾ ,ഇവയിലെ ജലം വിഷലിപ്തമായി തീർന്നിരിക്കുന്നു. പ്രാണ ജലത്തിനു നാശം സംഭവിക്കുന്ന ലോകം പ്രപഞ്ച ജീവിതത്തിൻ്റെ മരണമാണ് വാഗ്ദാനം ചെയ്യുന്നത് എന്നു പറയാതെ ഗത്യന്തരമില്ല ധനമോഹത്താൽ പ്രകൃതിനാശം കൈവരുത്തുന്ന ജനങ്ങളെയും നേതാക്കൻമാരെയും കഠിനശിക്ഷയ്ക്ക് വിധേയമാക്കണം. ആഹാരത്തിൽ വിഷം നൽകി കൊലപ്പെടുത്തുന്ന തനേക്കാൾ നീചമാണ് അന്തരീക്ഷം വിശമയമാക്കി പള്ള വീർപ്പിക്കുന്ന സാമൂഹിക ദ്രോഹങ്ങൾ. വിദേശികളുടെ പറുദീസയായ കേരളത്തിന് ഇന്ന് സംഭവിച്ചിട്ടുള്ള അപകടങ്ങൾ വികാര തിവ്രയോടെ കാണുന്ന ജനത രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .



അനന്ദു.എം
6 ഇല്ല എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം