എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം

കൊറോണ എന്ന മഹാവിപത്ത് ലോകമാകെ പടർന്നു കൊണ്ടിരിക്കുന്നു. ഈ വൈറസ് രോഗം നമ്മെ പഠിപ്പിച്ചത് വലിയ പാഠമാണ്. ലോകത്തെ തല ഉയർത്തി നിന്നിരുന്ന അമേരിക്ക പോലും ഇന്ന് വിറച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ വിപത്ത് കുറേ വർഷങ്ങൾ നമുക്ക് അനുഭവിക്കേണ്ടിവരും. കാരണം കാർഷിക, വ്യവസായ, വിദ്യാഭ്യാസം ഇങ്ങനെ തുടങ്ങിയ എല്ലാ മേഖലകളിലും വൻ തകർച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വികസിത രാജ്യങ്ങൾ പോലും സാമ്പത്തികമായി വളരെ പിന്നോട്ടു പോകുമ്പോൾ ജനസംഖ്യ കൂടുതലുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വരുക. ഈസമയം നമ്മളാൽ കഴിയുന്ന ചെറിയ സഹായങ്ങൾ നമുക്കും മറ്റുള്ളവർക്കുവേണ്ടി ചെയ്യാം. പ്രാർത്ഥനയോടെ....


നഹ ഷെറിൻ
6 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം