എ എൽ പി എസ് നാട്ടക്കൽ/അക്ഷരവൃക്ഷം/ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കാലം

 
കൊറോണക്കാലം
ക്വാറന്റീൻ കാലം
ഭീതിപരത്തും കലികാലം
ടീവി തുറന്നാൽ കേൾപ്പൂ നാം
കൊറോണ വാർത്തയും
കൊറോണ മരണവും
വാട്ട്സ് അപ്പ് ഫെയ്സ്ബുക്ക്
എന്നിവ നോക്കി
നേരം തീർക്കും നാമെല്ലാം
ക്ലോക്കിലെ സൂചിയും ആഴ്ച വട്ടവും
കറങ്ങിത്തിരിയും നേരത്തും
കൊറോണ ഭീതിയിൽ നാട്ടാരെല്ലാം
മാസ്ക്ക് ധരിച്ചു നടക്കുന്നു .
പൂച്ചയും പട്ടിയും കാക്കയും കോഴിയും
പക്ഷിമൃഗാദികളൊക്കെയും
ഭീതിയില്ലാതെ നടക്കുമ്പോൾ
മനുഷ്യരാശിയൊന്നടങ്കം
കൂട്ടിലകപ്പെട്ടവരാകുന്നു
ഇനി എത്രനാൾ എത്രനാൾ

ഈ കൊറോണക്കാലം
ഈ ക്വാറന്റിൻ കാലം

LAYA MARTIN
4 A എ എൽ പി എസ് നാട്ടക്കൽ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത