എ ജെ വർഗീസ് (മാമ്മച്ചൻ ആക്കാത്ര)

Schoolwiki സംരംഭത്തിൽ നിന്ന്


സേവനത്തിനു പ്രതിഫലം സേവനം എന്നു വിശ്വസിച്ച സാമൂഹ്യ പ്രവർത്തകനായിരുന്നു ശ്രീ മാമ്മച്ചൻ കുട്ടനാടിന്റെ, പ്രത്യേകിച്ച് പുളിങ്കുന്നിന്റെ വികസനത്തിന് വേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ച വ്യക്തിയാണദ്ദേഹം. വികാസ് മാർഗ് റോഡ്, കുട്ടനാട് എഞ്ചിനിയറിങ് കോളേജ് തുടങ്ങിയവ യാഥാർഥ്യമാക്കുന്നതിന് മുഖ്യ പങ്കു വഹിച്ചത് മാമ്മച്ചനായിരുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം പുളിങ്കുന്ന് പഞ്ചായത്ത്, വലിയപള്ളി മുതൽ പടിഞ്ഞാറോട്ടുള്ള റോഡിന് അദ്ദേഹത്തിന്റെ പേര് നൽകി.