എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

തുരത്തിടാം നമുക്ക് മഹാ മാരിയാം കോറോണയെ
ജയിച്ചീടാം നാം ഒന്നിച്ചു പ്രതിരോധിക്കുകിൽ
അനുസരിച്ചിടാം നമുക്ക് ആരോഗ്യവകുപ്പിനെ
പാലിച്ചിടാം നമുക്ക് സർക്കാറിൻ നിർദേശങ്ങളെ
വീട്ടിൽ കഴിഞ്ഞിടാം നമുക്ക് ലോക്ക് ഡൗണിൻ കാലയളവിൽ
ഉപേക്ഷിച്ചിടാം നമുക്ക് ഹസ്തദാനത്തെയും
കൈകളിലൂടെ പടർന്നിടും കോറോണയെ
തുരത്തിടാം നമുക്ക് കൈകഴുകുകിൽ കൂട്ടരേ
കോറോണയെ തുരത്തിടാൻ കൂടിടല്ലേ നമ്മൾ കൂട്ടമൊന്നും
ഇന്ന് തനിച്ചു നിന്നീടുകിൽ നാളെ ഒന്നായി മുന്നേറിടാം
നാടിനായി നമുക്കായി പൊരുതുന്ന സേവകരാം
ഡോക്ടറെം നഴ്സിനേം സ്മരിച്ചിടണം കൂട്ടരേ
തുരത്തിടാം നമുക്ക് മഹാമാരിയാം കൊറോണയെ
ജയിച്ചീടാം ഒന്നിച്ച് പ്രതിരോധിക്കുകിൽ.....
 

മുഹമ്മദ്‌ അഫ്‌ലഹ്. കെ
5 C എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത